• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആറു വയസുകാരിയോട് മാതാപിതാക്കളുടെ കൊടും ക്രൂരത; കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി, കാരണം ഇതാണ്...

  • By Desk

മൊറാദാബാദ്: ആറു വയസുകാരിയായ മകളെ മാതാപിതാക്കൾ കൊന്ന് കുഴിച്ചു മൂടി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയ ശേഷം ഇവർ വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു. മന്ത്രവാദിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ ആറു വയസുകാരിയായ താരയെ കൊലപ്പെടുത്തിയത്.

പെൺകുട്ടിയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയാൽ അടുത്ത കുട്ടിക്ക് ആരോഗ്യമുണ്ടാകുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം. ഇതേ തുടർന്നാണ് പിതാവ് ആനന്ദ്പാലും ഭാര്യയും ചേർന്ന് ക്രൂരകൃത്യം നടത്തിയത്. പെൺകുട്ടിക്ക് പോഷകാഹാരക്കുറവ് മൂലം പലവിധ രോഗങ്ങളുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

കുട്ടിയെ കാണാതായതിൽ സംശയം തോന്നിയ അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് ആനന്ദ് പാലിന്റെ വീട്ടിലെത്തിയ പോലീസ് സംഘം അഴുകിയ നിലയിൽ താരയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

താരയുടെ അമ്മയ്ക്ക് അവളോട് ഇഷ്ടമില്ലായിരുന്നുവെന്നും കുട്ടിയെ കുഴിച്ച് മൂടിയ സ്ഥലത്ത് അമ്പലം പണിയാൻ പദ്ധതിയിട്ടിരുന്നതായും താരയുടെ മുത്തശ്ശി പോലീസിനോട് പറഞ്ഞു. കുട്ടിക്ക് ധാരാളം മരുന്നുകൾ വാങ്ങി നൽ‌കിയിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു.

എന്നാൽ കുട്ടി ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണം സംഭവിച്ചത് ശ്വാസം മുട്ടിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. താരയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥനായ രവീന്ദ്ര ഗൗർ പറഞ്ഞു.

English summary
in uttarpradesh parents allegedly killed daughter and buried her inside home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more