കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്ത് യോഗത്തില്‍ സംഘര്‍ഷം; രണ്ട് പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് യോഗത്തില്‍ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അച്ഛനും മകനുമാണ് മരണപ്പെട്ടത്. പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം. ദയാശങ്കര്‍ മിശ്രയും, മകന്‍ ആനന്ദ് മിശ്രയുമാണ് കൊല്ലപ്പെട്ടത്. ഭൂമി തര്‍ക്കമാണ് സംഘര്‍ത്തിലേക്ക് എത്തിയത്.

അതേസമയം യോഗം ചേര്‍ന്നത് തങ്ങളുടെ അറിവോടെയല്ലെന്ന് പൊലീസ് പറയുന്നു. രണ്ട് അഭിഭാഷകരാണ് യോഗത്തിന് മധ്യസ്ഥത വഹിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ അക്രമം തടയുന്നതില്‍ പരാജയപ്പെട്ടതില്‍ സബ്ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് സസ്‌പെന്റ് ചെയ്തു.

murder

'രണ്ട് വിഭാഗങ്ങള്‍ക്കിടയിലുണ്ടായ ഭൂമി തര്‍ക്കത്തെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. പൊലീസില്‍ അറിയിച്ചിരുന്നില്ല. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.' പൊലീസ് സുപ്രണ്ട് പറഞ്ഞു. വിവരം അറിഞ്ഞയുടന്‍ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നും സുപ്രണ്ട് വ്യക്തമാക്കി.

അതേസമയം പൊലീസ് എത്തുന്നതിന് മുമ്പ് ഇരുവരും മരണപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തെതുടര്‍ത്ത് ആശുപത്രിയിലെത്തിയ പലരും മാസ്‌ക് ധരിച്ചിരുന്നില്ലായെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

നിലവില്‍ 51537 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതിനകം 1,00,432 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. ഇതുവരേയും സംസ്ഥാനത്ത് 2449 പേരാണ് കൊവിഡിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മരണപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്; 1351 കേസുകളും സമ്പര്‍ക്കം, 1099 പേര്‍ക്ക് രോഗമുക്തിസംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്; 1351 കേസുകളും സമ്പര്‍ക്കം, 1099 പേര്‍ക്ക് രോഗമുക്തി

സിപിഎമ്മിന്റെ പണി ഏറ്റില്ല, റേറ്റിംഗിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്! വിയർത്ത് കൈരളി, മുന്നേറി ജനം!സിപിഎമ്മിന്റെ പണി ഏറ്റില്ല, റേറ്റിംഗിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്! വിയർത്ത് കൈരളി, മുന്നേറി ജനം!

ധോണി ബിജെപിയിലേക്കോ? ലോക്സഭായിലേക്ക് മത്സരിക്കാന്‍ ക്ഷണവുമായി ബിജെപി എംപിധോണി ബിജെപിയിലേക്കോ? ലോക്സഭായിലേക്ക് മത്സരിക്കാന്‍ ക്ഷണവുമായി ബിജെപി എംപി

English summary
In Uttar Pradesh, two people were died and three others were injured in clashes at panchayat meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X