'ചേട്ടാ... ഒന്നും ചെയ്യല്ലേ'... അലറിക്കരയുന്ന പെൺകുട്ടി... മൂന്ന് പേർ കാട്ടിലേക്ക് വലിച്ചിഴക്കുന്നു

ഉന്നവ്(ഉത്തര്‍ പ്രദേശ്): യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശില്‍ നിന്ന് ഞെട്ടിക്കുന്ന ഒരു വീഡിയോ പുറത്ത്. ഒരു സ്ത്രീയെ നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്നതിനായി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

ഒരു ഭയവും കൂടാതെ ചെയ്ത പ്രവൃത്തിയാണ് ഇത് എന്ന് തെളിയിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. തങ്ങളുടെ മുഖം പോലും മറയ്ക്കാതെയാണ് യുവാക്കള്‍ സ്ത്രീയെ വലിച്ചിഴയ്ക്കുന്നത്. എതിര്‍ത്താല്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നും ഉണ്ട്.

തന്നെ വെറുതേ വിടൂ എന്ന് യുവതി കേണപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അതൊന്നും കേള്‍ക്കാതെ അവരെ ക്രൂരമായി ഉപദ്രവിക്കുകയാണ് യുവാക്കള്‍. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാന്‍ വേണ്ടി ആന്റി റോമിയോ സ്‌ക്വാഡ് രൂപീരിച്ച സംസ്ഥാനം ആണ് ഉത്തര്‍ പ്രദേശ്.

 ഉന്നവില്‍

ഉന്നവില്‍

ഉത്തര്‍ പ്രദേശിലെ ഉന്നവില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.

വീട്ടില്‍ നിന്ന് പിടിച്ചിറക്കി

വീട്ടില്‍ നിന്ന് പിടിച്ചിറക്കി

യുവതിയെ വീട്ടില്‍ നിന്ന് നാല് യുവാക്കള്‍ ചേര്‍ന്ന് പിടിച്ചിറക്കി കൊണ്ടുവരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു. യുവതിയുടെ ഇപ്പോഴത്തെ നില എന്താണെന്ന് വ്യക്തമല്ല.

യാചിച്ചിട്ട് പോലും

യാചിച്ചിട്ട് പോലും

'ചേട്ടാ... എന്നെ വെറുതേ വിടൂ' എന്ന് യുവതി യാചിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. എന്നാല്‍ അതിനൊന്നും ആ യുവാക്കള്‍ ചെവികൊടുക്കുന്നില്ല. കുതറി മാറാന്‍ ശ്രമിക്കുന്ന യുവതിയെ കൂടുതല്‍ ശക്തമായി പിടിച്ചുവക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്.

മൂന്ന് പേര്‍

മൂന്ന് പേര്‍

മൂന്ന് പേര്‍ ചേര്‍ന്നാണ് യുവതിയെ കാട്ടിലേക്ക് വലിച്ചിഴക്കുന്നത്. നാലാമന്‍ ആണ് മൊബൈല്‍ ഫോണില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയെ ചെരുപ്പൂരി അടിക്കുമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തുന്നതും കേള്‍ക്കാം.

വീഡിയോ വൈറല്‍ ആക്കുമെന്ന്

വീഡിയോ വൈറല്‍ ആക്കുമെന്ന്

എതിര്‍ത്താല്‍ വീഡിയോ വൈറല്‍ ആക്കും എന്നാണ് ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തുന്നത്. ഉന്നവിലെ ഗംഗാഘട്ട് ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് ഇവര്‍ യുവതിയെ വലിച്ചിഴച്ച് കാട്ടിനടുത്തേക്ക് കൊണ്ടുവന്നത്. ഒരു ഭയവും ഇല്ലാതെ, മുഖം പോലും മറയ്ക്കാതെ ആയിരുന്നു യുവാക്കളുടെ ക്രൂരത.

രണ്ട് പേര്‍ക്ക് വേണ്ടി

രണ്ട് പേര്‍ക്ക് വേണ്ടി

രാഹുല്‍ എന്നും ആകാശ് എന്നും പേരുള്ള രണ്ട് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കായി അന്വേഷം പുരോഗമിക്കുകയാണ്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഉത്തര്‍ പ്രദേശില്‍ സംഭവിക്കുന്നത്

ഉത്തര്‍ പ്രദേശില്‍ സംഭവിക്കുന്നത്

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശിലെ സ്ത്രീ സുരക്ഷ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുതൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ മാസം ഒരു ഒമ്പതുകാരി ക്രൂരമായ ബലാത്സംഗത്തിന് വിധേയയായിരുന്നു. ഉന്നവില്‍ തന്നെ ആയിരുന്നു ഇതും നടന്നത്.

മറ്റൊരു ബലാത്സംഗം

മറ്റൊരു ബലാത്സംഗം

ഉന്നവിലെ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തു എന്ന് 16 കാരിയും പരാതിപ്പെട്ടിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതും വലിയ വാര്‍ത്തയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം മരിക്കുകയായിരുന്നു.

വീഡിയോ

പല ദേശീയ മാഝ്യമങ്ങളും ഉന്നവ് സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. എബിപി ന്യൂസ് വീഡിയോ....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+