Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച്; 'പ്ലാൻ ബി'യുമായികോൺഗ്രസും ബിജെപിയും..ചർച്ച തുടങ്ങി

ദില്ലി; എക്സിറ്റ് പോൾ ഫലങ്ങൾ ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചതോടെ സർക്കാർ രൂപീകരിക്കാനുള്ള തന്ത്രങ്ങൾക്ക് കോപ്പ് കൂട്ടി കോൺഗ്രസും ബി ജെ പിയും. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം നേടണമെങ്കിൽ 39 സീറ്റുകൾ ലഭിക്കണം. എന്നാൽ സർവ്വേകൾ പലതും ഒരു പാർട്ടികൾക്കും ഭൂരിപക്ഷം പ്രവചിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മാർച്ച് 10 ന് ഫലം വന്നതിന് തൊട്ട് പിന്നാലെ തന്നെ സർക്കാർ രൂപീകരിക്കാനുള്ള ചരടുവലികൾ ഇരു പാർട്ടികളും നടത്തുന്നത്.

ഇതിനോടകം തന്നെ മുഖ്യമന്ത്രി കൂടിയായ പുഷ്കർ സിംഗ് ധാമി മുതിർന്ന ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബി ജെ പി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനനായ കൈലാഷ് വിജയ് വർഗിയ ഉത്തരാഖണ്ഡിൽ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ മുൻ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്കുമായും സംസ്ഥാന ബിജെപി അധ്യക്ഷൻ മദൻ കൗശികുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

page2-1646665253.jpg -Pro

2016 ൽ ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിനെതിരെ കോൺഗ്രസ് എം എൽ എമാർ നടത്തിയ വിമത നീക്കത്തിൽ നിർണായക പങ്കുവഹിച്ച നേതാവാണ് വിജയ് വർഗിയ. അദ്ദേഹത്തിന്റെ വരവോടെ ഭൂരിപക്ഷം ലഭിച്ചില്ലേങ്കിൽ കോൺഗ്രസ് എം എൽ എമാരെ അടർത്തിയെടുക്കാനുള്ള നീക്കങ്ങൾ ബി ജെ പി നടത്തിയേക്കുമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.അതേസമയം സമാന ചർച്ചകൾ കോൺഗ്രസ് ക്യാമ്പിലും ആരംഭിച്ചിട്ടുണ്ട്.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഉത്തരാഖണ്ഡ് എഐസിസി ചുമതലയുള്ള ദേവേന്ദർ യാദവ്, മുതിർന്ന പാർട്ടി നേതാവ് മോഹൻ പ്രകാശ് എന്നിവർ ബുധനാഴ്ച ഉത്തരാഖണ്ഡിലെത്തുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. 2017 ൽ ഗോവയിലും മണിപ്പൂരിലും ഉണ്ടായ സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.

Recommended Video

cmsvideo
    ഇന്ധന വില ഉടൻ കത്തിക്കയറും,പെട്രോളിന് ലിറ്ററിന് 25 രൂപ കൂടുന്നു

    കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു ഇരു സംസ്ഥാനങ്ങളിലും ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബി ജെ പി അധികാരം പിടിക്കുകയായിരുന്നു. മാന്ത്രിക സംഖ്യ തൊടാൻ സാധിച്ചില്ലേങ്കിൽ സ്വതന്ത്രരുടെ പിന്തുണ തേടാനാകും പാർട്ടികൾ ശ്രമിക്കുക. ബി ജെ പി നേതാക്കൾ ചില സ്വതന്ത്ര നേതാക്കളെ സമീപിച്ചതായും ഇവരുമായി ചർച്ച നടത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+