Get Updates
Get notified of breaking news, exclusive insights, and must-see stories!

മസാജിങ് മുതല്‍ വാട്ടര്‍സ്‌കീയിങ് വരെ!എംഎല്‍എമാര്‍ സുഖവാസത്തില്‍?ഒപ്പം നിര്‍ത്താന്‍ തരംതാണ കളി?

കഴിഞ്ഞ ദിവസം എഐഎഡിഎംകെ എംഎല്‍എമാരെ യോഗത്തിനു പിന്നാലെ ശശികല രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഈ എംഎല്‍എമാര്‍ സുഖവാസത്തിലാണെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചെന്നൈ: മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ തീരുമാനത്തിനു പിന്നാലെ തമിഴ്‌നാട്ടില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ശക്തമാവുകയാണ്. ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ച് പനീര്‍ശെല്‍വം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം എഐഎഡിഎംകെ എംഎല്‍എമാരെ യോഗത്തിനു പിന്നാലെ ശശികല രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഈ എംഎല്‍എമാര്‍ സുഖവാസത്തിലാണെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് പനീര്‍ശെല്‍വം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിനു ശേഷമാണ് പങ്കെടുക്കാനെത്തിയ 131 എംഎല്‍എമാരെ രഹസ്യ സ്ഥാനത്തേക്ക് നീക്കിയത്. രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചത്.

 എംഎല്‍എമാര്‍ രഹസ്യ കേന്ദ്രങ്ങളില്‍

എംഎല്‍എമാര്‍ രഹസ്യ കേന്ദ്രങ്ങളില്‍

പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിനു ശേഷം എംഎല്‍എമാരെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ആഡംബര ബസുകളില്‍ വിവിധ ആഡംബര ഹോട്ടലുകളിലേക്കാണ് നീക്കിയത്. ഇവര്‍ എവിടെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു സംഘം എംഎല്‍എമാര്‍ മഹാബലിപുരത്തെ ഗോള്‍ഡന്‍ ബെ റിസോര്‍ട്ടിലുണ്ടെന്ന് എന്‍ഡ്ി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയില്‍ നിന്ന് 80 കി. മീ അകലെയാണ് മഹാബലിപുരം. എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിന്റെ പക്,ത്തിലേക്ക് മാറാതിരിക്കാനാണ് ശശികലയുടെ ഈ നടപടി എന്നാണ് വിവരം.

 മസാജിങ് അടക്കം സുഖ സൗകര്യം

മസാജിങ് അടക്കം സുഖ സൗകര്യം

131 എംഎല്‍എമാര്‍ക്ക് ശശികല ആഡംബര ജയില്‍ വിധിച്ചിരിക്കുകയാണെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഡംബര ഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാര്‍ക്ക് മസാജിങ്, വാട്ടര്‍ സ്‌കീയിങ്, ബീച്ചിലെ കുളി തുടങ്ങിയ സുഖ സൗകര്യങ്ങളും അനുവദിച്ചിട്ടുണെന്നും എന്‍ഡി് ടിവി റി്‌പ്പോര്‍ട്ട് ചെയ്യുന്നു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്തുന്നതു വരെ എംഎല്‍എമാരെ ആഡംബര തടവില്‍ പാര്‍പ്പിക്കാനാണ് ശശികലയുടെ തീരുമാനം . എംഎല്‍എമാര്‍ കൂറുമാറുന്നത് തിരിച്ചടിയാകുമെന്ന് ശശികലയ്ക്ക് അറിയാം. ഈ സാഹചര്യത്തിലാണ് ഇത്തരം സുഖ സൗകര്യങ്ങള്‍ അനുവദിച്ച് എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ ശശികല ശ്രമിക്കുന്നത്.

 ഒരാളുടെ പിന്തുണ പനീര്‍ശെല്‍വത്തിന്

ഒരാളുടെ പിന്തുണ പനീര്‍ശെല്‍വത്തിന്

എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോള്‍ഡന്‍ ബെ റിസോര്‍ട്ട് പോലീസ് വലയത്തിലാണ്. ഇതിനിടെ എസ്പി ഷണ്‍മുഖാനന്ദന്‍ എംഎല്‍എ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ബാത്‌റൂമില്‍ പോകുന്നുവെന്ന് പറഞ്ഞ് ഷണ്‍മുഖാനന്ദന്‍ മുങ്ങിയതായും പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഗവര്‍ണര്‍ക്കു മുന്നില്‍ ശശികലയ്ക്ക് ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. ഇതിനാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.

 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പനീര്‍ശെല്‍വം

എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പനീര്‍ശെല്‍വം

അതേസമയം സത്യപ്രതിജ്ഞ വൈകിപ്പിക്കുന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെതിരെ ശശികല രംഗത്തെത്തി. ചെന്നൈയിലേക്ക് വരാതെ ഗവര്‍ണര്‍ തന്റെ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നുവെന്നാണ് ശശികല പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഗവര്‍ണര്‍ ചെന്നൈയിലെത്തുമെന്നാണ് വിവരം. അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി വരുന്നതുവരെ ശശികലയുടെ സത്യപ്രതിജ്ഞ നടത്തരുതെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതിനിടെ തനിക്ക് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നറിയിച്ച് പനീര്‍ശെല്‍വം രംഗത്തെത്തി. ശശികലയെ പുറത്താക്കുന്നതിന് നിരവധി എംഎല്‍എമാര്‍ തയ്യാറാണെന്ന് എംഎല്‍എ വി മൈത്രേയന്‍ പറയുന്നു. നിലവില്‍ മൂന്ന് പേരാണ് പനീര്‍ശെല്‍വത്തിനൊപ്പമുള്ളത്. 41 പേരുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് പനീര്‍ ശെല്‍വം പറയുന്നത്.

 അമ്മയെ സ്‌നേഹിക്കുന്നവര്‍ തനിക്കൊപ്പം

അമ്മയെ സ്‌നേഹിക്കുന്നവര്‍ തനിക്കൊപ്പം

പാര്‍ട്ടിയെയും മുന്‍ നേതാവ് ജയലളിതയെയും പനീര്‍ ശെല്‍വം വഞ്ചിച്ചെന്ന് ശശികല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഡിഎംകെയുമായി പനീര്‍ ശെല്‍വം ഒത്തുകളിക്കുകയാണെന്നും അവര്‍ ആരോപിച്ചു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഒരു നീക്കവും നടപ്പാകില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അമ്മയെ സ്‌നേഹിക്കുന്നവര്‍ തന്നെ പിന്തുണയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടായത്. ഇതിനു പിന്നാലെ ശശികല നിര്‍ബന്ധിച്ചാണ് രാജിവയ്പ്പിച്ചതെന്ന വെളിപ്പെടുത്തലുമായി പനീര് ശെല്‍വം എത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+