കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് വേണ്ടി 15ാമത്തെ യാഗവും നടത്തി, പങ്കെടുത്തത് 200 പുരോഹിതര്‍, സ്ത്രീകള്‍ക്ക് സൗജന്യ സാരി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗമുക്തിക്കായി 15ാമത്തെ യാഗവും നടത്തി. യാഗത്തില്‍ 3000ലധികം എഐഎഡിഎംകെ പ്രവര്‍ത്തകരും 200 പുരോഹിതന്മാരും പങ്കെടുത്തു.

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗമുക്തിക്കായി 15ാമത്തെ യാഗവും നടത്തി. യാഗത്തില്‍ 3000ലധികം എഐഎഡിഎംകെ പ്രവര്‍ത്തകരും 200 പുരോഹിതന്മാരും പങ്കെടുത്തു. യാഗത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് സൗജന്യമായി സാരി നല്‍കി.

നിയമസഭാംഗമായ ആര്‍ വെട്രിവേലാണ് യാഗം നടത്തിയത്. ഈ മാസം 15ാമത്തെ യാഗമാണ് നടത്തുന്നത്. ഇതുവരെ 35 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്. 108 മൃത്യജ്ഞയ യാഗമാണ് ചടങ്ങളില്‍ നടത്തിയത്.

10544777-1479700378972369-7281770242323451972-n

ജയലളിതയെയാണ് ആരാധിക്കുന്നത് എന്നും പൂര്‍ണ ആരോഗ്യവതിയായി തിരികെ വരണമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വെട്രിവേല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തില്‍ വെട്രിവേല്‍ അസംബ്ലിയില്‍ നിന്നും രാജി വെച്ചതിനെ തുടര്‍ന്ന് ഇതേ മണ്ഡലത്തില്‍ നിന്നാണ് ജയലളിത മത്സരിച്ചത്. വെട്രിവേല്‍ മറ്റൊരു മണ്ഡലത്തിലാണ് മത്സരിച്ചത്.

സെപ്റ്റംബര്‍ 22 നാണ് 68 വയസ്സുകാരിയായ മുഖ്യമന്ത്രിയെ പനിയും നിര്‍ജലീകരണവും ബാധിച്ച് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്ന് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസത്തില്‍ അറിയിച്ചിരുന്നു.

English summary
To pray for Tamil Nadu Chief Minister Jayalalithaa, who has been in hospital for over a month, over 3,000 members of the ruling AIADMK joined a yagna or ritual in Chennai on Tuesday. Some 200 priests presided over the mass prayers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X