'നിന്‍റെ വീട്ടില്‍', തേജസ്വിയെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ഉറഞ്ഞ് തുള്ളി റാബ്രി ദേവി
പാട്ന: ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ പിന്നാലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അപ്രത്യക്ഷനായിരിക്കുകയാണ്. നിയമസഭ വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിനവും സഭയില്‍ എത്തായതോടെ തേജസ്വിക്കെതിരെ വാളെടുത്തിരിക്കുകയാണ് പാര്‍ട്ടി എംഎല്‍എമാര്‍. അതിനിടെ തേജസ്വിയെ തിരക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉറഞ്ഞ് തുള്ളിയിരിക്കുകയാണ് അമ്മ റാബ്രി ദേവി.

തേജസ്വി യാദവ് എവിടെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിന്‍റെ വീട്ടില്‍ എന്നായിരുന്നു റാബ്രി ദേവിയുടെ ആദ്യ പ്രതികരണം. തേജസ്വി ഒളിച്ചിരിക്കുകയല്ല. അയാള്‍ എവിടെയാണെങ്കിലും അയാളുടെ പണി കൃത്യമായി ചെയ്ത് തീര്‍ക്കും, റാബ്രി ദേവി പറഞ്ഞു. അതേസമയം തേജസ്വിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഭേദമായാല്‍ അദ്ദേഹം ഉടന്‍ തിരിച്ചെത്തുമെന്നുമാണ് പാര്‍ട്ടി എംഎല്‍എ ഭായ് വിരേന്ദ്രയുടെ പ്രതികരണം.
നേരത്തേ തേജസ്വി ക്രിക്കറ്റ് കാണാന്‍ ലണ്ടനില്‍ പോയിരിക്കാമെന്നായിരുന്നു പാര്‍ട്ടി നേതാവ് രഘുവന്‍ശ് പ്രസാദ് സിംഗ് പറഞ്ഞത്. തനിക്ക് കൃത്യമായ വിവരമൊന്നുമില്ല, ഒരു പക്ഷേ അദ്ദേഹം ലണ്ടനില്‍ ക്രിക്കറ്റ് ലോകകപ്പ് മത്സരം കാണാന്‍ പോയിട്ടുണ്ടാകാമെന്നായിരുന്നു രഘുവന്‍സ് പറഞ്ഞത്. അതേസമയം മസ്തിഷ്ക ജ്വരം ബാധിച്ച് നിരവധി കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം സഭയില്‍ ശബ്ദമുയര്‍ത്തേണ്ട സമയം തന്നെ നേതാവ് അപ്രത്യക്ഷനായത് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി-ജെഡിയു സഖ്യം സംസ്ഥാനം തൂത്തുവാരുകയായിരുന്നു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ജയിച്ചപ്പോള്‍ സഖ്യകക്ഷിയായ ആര്‍ജെഡി സംപൂജ്യരായി.












Click it and Unblock the Notifications