2018ല്‍ ഇന്ത്യയില്‍ ദിനംപ്രതി 109 കുട്ടികള്‍ ലൈംഗികാതിക്രമം നേരിട്ടതായി റിപ്പോര്‍ട്ട്
ദില്ലി: നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2018ല്‍ ഇന്ത്യയില്‍ ഓരോ ദിവസവും 109 കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. തൊട്ട് മുന്‍പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം വര്‍ധനവാണ് ഇത്. പോക്സോ പ്രകാരം 2017ല്‍ 32,608 കേസുകളും 2018ല്‍ 39,827 കേസുകളും രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2018ല്‍ 21,605 കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന കണക്കും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ 21,401 പെണ്‍കുട്ടികളും 204 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായത് മഹാരാഷ്ട്രയിലാണ്. 2,832 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ 2023 കേസുകളോടെ ഉത്തര്‍പ്രദേശും 1457 കേസുകളോടെ തമിഴ്നാടുമുണ്ട്.

2008-2018 കാലയളവില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ആറ് മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2008ല്‍ റിപ്പോര്‍ട്ട് ചെയ്ത 22,500 കേസുകളില്‍ നിന്ന് 2018ലെത്തുമ്പോള്‍ 1,41,764 കേസുകളായി വര്‍ധിച്ചിട്ടുണ്ട്. കുട്ടികള്‍ക്കെതിരായി നടന്ന ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2017ല്‍ മാത്രം 1,29,032 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന പേടിപ്പെടുത്തുന്നതാണെങ്കിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തികച്ചും പോസിറ്റീവായ അടയാളമാണെന്നും ജനങ്ങള്‍ക്ക് സിസ്റ്റത്തിലുള്ള വിശ്വാസത്തെ ഇത് പ്രതിഫലിപ്പിക്കുന്നതായും ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യുവിലെ പോളിസി റിസര്‍ച്ച് ആന്‍ഡ് അഡ്വക്കസി ഡയറക്ടര്‍ പ്രീതി മഹാര പറഞ്ഞു. ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തണമെന്നും തെളിവുകള്‍ കൃത്യമായി കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലം കാണാന്‍ ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications