• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡോക് ല പോലുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാവും: റാവത്ത് നല്‍കുന്നത് മുന്നറിയിപ്പ്!

പൂനെ: ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലെ സ്ഥിതി മാറ്റാന്‍ ശ്രമിച്ചാല്‍ ഡോക്-ല പോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ വര്‍ധിക്കുമെന്ന് കരസേനാ മേധാവി. സിക്കിം സെക്ടറില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രണ്ടുമാസം പിന്നിട്ടതോടെയാണ് കരസേനാ മേധാവി ബിപിന്‍ റാവത്ത് ഇത്തരത്തില്‍ പ്രതികരിക്കുന്നത്.

അടുത്ത കാലത്തായി ഇന്ത്യ-ചൈന- ഭൂട്ടാന്‍ ട്രൈ ജംങ്ഷനായ സിക്കിം സെക്ടറിലെ സ്ഥിതി മാറ്റാന്‍ ചൈന ശ്രമിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് വഴി വെച്ചിട്ടുള്ളതെന്നും ഭാവിയില്‍ ഇത് വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൂനെയിലെ സാവിത്രി ഫൂലേ സര്‍വ്വകലാശാലയിലെ ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസ് വകുപ്പ് സംഘടിപ്പിച്ച ജനറല്‍ ബിസി ജോഷി അനുസ്മരണ യോഗത്തിലായിരുന്നു റാവത്തിന്‍റെ പ്രതികരണം. ശനിയാഴ്ചയായിരുന്നു പരിപാടി.

പ്രശ്ന പരിഹാരത്തിന് ശ്രമം!

പ്രശ്ന പരിഹാരത്തിന് ശ്രമം!

ഇന്ത്യ-ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലുള്ള തര്‍ക്കങ്ങള്‍ സൈന്യത്തിനിടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുമെന്നും ഇത് പരിഹരിക്കുന്നതിന് സംയുക്തമായി ഒരു സംവിധാനം ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

സിക്കിം സെക്ടറിലെ തര്‍ക്കത്തോടെ മറ്റ് അതിര്‍ത്തിയില്‍ സുരക്ഷയൊരുക്കുന്ന സൈന്യത്തോടും ജാഗ്രത പുലര്‍ത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക് ലയിലെ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്. ഒരു കാരണവശാലും സുരക്ഷയുടെ കുറയ്ക്കരുതെന്നും വിട്ടുവീഴ്ചക്കൊരുങ്ങരുതെന്നും ബിപിന്‍ റാവത്ത് ചൂണ്ടിക്കാണിക്കുന്നു.

ചൈനീസ് സ്വാധീനം

ചൈനീസ് സ്വാധീനം

പാകിസ്താനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി, ചൈന പാക് സാമ്പത്തിക ഇടനാഴി എന്നിവ മുന്‍നിര്‍ത്തി ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന പട്ടുപാത ഇന്ത്യയുടെ പരമാധികാരം ലംഘിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയ്ക്ക് വിമര്‍ശനം

ഇന്ത്യയ്ക്ക് വിമര്‍ശനം

ലഡാക്കില്‍ റോഡ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ നീക്കം സ്വന്തം മുഖത്തടിക്കുന്നതിന് തുല്യമാണെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു. ചൈന നടത്തിവന്നിരുന്ന റോഡ് നിര്‍മാണത്തെ തു ഇന്ത്യ ചൈനീസ് നീക്കങ്ങള്‍ കാര്യമായി വീക്ഷിച്ചുവരികയാണെന്നും ഇപ്പോള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് വേറിട്ട നീക്കമാണെന്നും ചൈന കൂട്ടിച്ചേര്‍ക്കുന്നു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ച്യൂയിംഗ് ചൈനീസ് മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ലഡാക്കില്‍ ചൈനീസ് അതിക്രമം

ലഡാക്കില്‍ ചൈനീസ് അതിക്രമം

ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന് മൂന്നില്‍ രണ്ട് ഭാഗവും ചൈനീസ് നിയന്ത്രണത്തിലാണ്. ഒരു ഭാഗത്തിന്‍റെ നിയന്ത്രണം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേയ്ക്ക് ചൈനീസ് സൈന്യം കടന്നുകയറിയതാണ് ഇരുസൈന്യങ്ങളും നേരിട്ട് കൊമ്പുകോര്‍ക്കുന്നതിലേയ്ക്ക് നയിച്ചത്. ഇന്ത്യയില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നതിനിടയിലായിരുന്നു ചൈനീസ് സൈന്യത്തിന്‍റെ പ്രകോപനം. ഇരു സൈന്യങ്ങളും തമ്മില്‍ കല്ലെറിയുന്നതിന്‍റേയും മറ്റും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായത്.

കൊമ്പുകോര്‍ത്ത് സൈന്യങ്ങള്‍

കൊമ്പുകോര്‍ത്ത് സൈന്യങ്ങള്‍

ഇന്ത്യ- ചൈനീസ് സൈന്യങ്ങള്‍ ലഡാക്കില്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രതിരോധ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയുടെ ആധികാരികത സൈന്യം സ്ഥിരീകരിച്ചിട്ടില്ല. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവരുന്നത് ഇപ്പോള്‍ മാത്രമാണ്. പരസ്പരം ചവിട്ടുന്നതിന്റെയും പഞ്ച് ചെയ്യുന്നതിന്റെയും രംഗങ്ങള്‍ വീഡിയോയിലുണ്ട്. ചവിട്ടുകൊണ്ട് സൈനികര്‍ വീഴുന്നതും വീഡിയോയില്‍ കാണാം. ശേഷം ഇരുവിഭാഗവും ശക്തമായ കല്ലേറും നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

 റോഡുനിര്‍മ്മാണത്തില്‍ എതിര്‍പ്പ്

റോഡുനിര്‍മ്മാണത്തില്‍ എതിര്‍പ്പ്

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡുനിര്‍മ്മാണത്തിന്റെ ചുമതലയുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് (ബിആര്‍ഒ) ഇതിനായി പ്രത്യേക അധികാരങ്ങള്‍ നല്‍കും. ചൈനയുമായുള്ള സംഘര്‍ഷ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോഡ് നിര്‍മാണത്തിന് ഇന്ത്യ

റോഡ് നിര്‍മാണത്തിന് ഇന്ത്യ

സിക്കിം സെക്ടറില്‍ ഡോക് ലയെ ചൊല്ലിയുള്ള അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തിവരികയാണ്. അതിര്‍ത്തിയിലെ 61 തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മ്മാണത്തില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) കാലതാമസം വരുത്തുന്നുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രം ഉത്തരവിട്ടിട്ടുള്ളത്. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബിആര്‍ഒയ്ക്ക് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള സാമ്പത്തികമായും ഭരണഘടനാപരവുമായ അധി കാരങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 കര്‍ശന നിര്‍ദേശം, വിട്ടുവീഴ്ചയില്ല

കര്‍ശന നിര്‍ദേശം, വിട്ടുവീഴ്ചയില്ല

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന 3.409 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡുനിര്‍മ്മാണം ഉടന്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി 100 കോടി രൂപ വിനിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. റോഡുനിര്‍മ്മാണത്തിനുള്ള അനുമതി നേരത്തേ ലഭിച്ചതാണെങ്കിലും കാലതാമസം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അധിക ഫണ്ട് അനുവദിച്ചു

അധിക ഫണ്ട് അനുവദിച്ചു

നേരത്തെ അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിന് 10.5 കോടി മാത്രമാണ് അനുവദിച്ചിരുന്നതെങ്കില്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി ചെലവഴിക്കാനും ബിആര്‍ഒക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നൂറ് കോടിയില്‍ ഇറക്കുമതിയ്ക്കും യന്ത്രങ്ങള്‍ വാങ്ങുന്നതിനുമായാണ് തുക അനുവദിച്ചിട്ടുള്ളത്.

 ചൈനീസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

ചൈനീസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന. ഇന്ത്യ- ചൈന- ഭൂട്ടാന്‍ ട്രൈ ജംങ്ഷനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം രണ്ട് മാസം പിന്നിട്ടതോടെയാണ് ചൈനീസ് നീക്കം. നേരത്തെ ജൂലൈ എട്ടിനും ചൈനീസ് പൗരന്മാര്‍ക്ക് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മാസം നീണ്ടുനിന്ന സുരക്ഷാ മുന്നറിയിപ്പ് അവസാനിച്ചതോടെയാണ് ചൈന രണ്ടാമതും പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്നത്.

സുരക്ഷ മുഖ്യം

സുരക്ഷ മുഖ്യം

രണ്ടാം തവണ സെപ്തംബര്‍ മൂന്നിന് ചൈനയിലെ സിയാമെന്നില്‍ വച്ച് ബ്രിക്സ് ഉച്ചകോടെ നടക്കാനിരിക്കെ രണ്ടാം തവണയാണ് ചൈന ഇത്തരത്തില്‍ ഇന്ത്യയില്‍ കഴിയുന്നതും ഇന്ത്യയിലേയ്ക്ക് സഞ്ചരിക്കുന്നതുമായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

ദിനങ്ങളെണ്ണി പ്രതിസന്ധി

ദിനങ്ങളെണ്ണി പ്രതിസന്ധി

സിക്കിം സെക്ടറിലെ ഡോക് ല അതിര്‍ത്തി തര്‍ക്കം മൂന്നാം മാസത്തിലേയ്ക്ക് കടന്നതോടെ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടുകളെയും ഗ്ലോബല്‍ ടൈംസ് ആവര്‍ത്തിച്ച് വിമര്‍ശിക്കുന്നുണ്ട്. ഡോക് ലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം തടഞ്ഞതായിരുന്നു അതിര്‍ത്തി തര്‍ക്കത്തിന്‍റെ മൂലകാരണം. ഇന്ത്യ- ചൈന- ഭൂട്ടാന്‍ ട്രൈ ജംങ്ഷനിലെ റോഡ് നിര്‍മാണം ഇന്ത്യയ്ക്കും അതുപോലെ ഭൂട്ടാനും അംഗീകരിക്കാനാവുന്നതായിരുന്നില്ല. അതിനാല്‍ ഇന്ത്യയയ്ക്ക് പിന്നാലെ ഭൂട്ടാനും ചൈനീസ് നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചൈനയ്ക്ക് പ്രദേശത്ത് പരമാധികാരമുണ്ടെന്ന വാദം ഇരു രാജ്യങ്ങളും തള്ളിക്കളയുകയും ചെയ്തു.

 ഇന്ത്യ പിന്നോട്ടില്ല

ഇന്ത്യ പിന്നോട്ടില്ല

അതിര്‍ത്തി തര്‍ക്കത്തില്‍ സമവായത്തിലെത്തുന്നതിനായി ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേങ്ങള്‍ ഒന്നും പാലിക്കാന്‍ തയ്യാറാവാതിരുന്ന ചൈന ഇന്ത്യ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നില്‍‌ക്കുകയാണ്. ഇരു സൈന്യങ്ങളേയും പിന്‍വലിച്ച് നയതന്ത്ര ചര്‍ച്ചകള്‍ ആവാമെന്ന് ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശവും ചൈന തള്ളിക്കളയുകയായിരുന്നു.

English summary
China is attempting to "change the status quo" on its border with India and incidents like the ongoing stand-off in the Doklam area are likely to "increase" in future, Army Chief General Bipin Rawat said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X