കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയടക്കം 15 ഹൈദരാബാദ് വിദ്യാര്‍ത്ഥികള്‍ ഇറാഖിലെ ഐസിസില്‍ ചേരാന്‍ ശ്രമം

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: ഇന്ത്യയില്‍ ജിഹാദിനായി ഒരുങ്ങാന്‍ ഇറാഖിലെ തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് (ഐസിസ്) ആഹ്വാനം ചെയ്തതിന്റെ പിന്നാലെ പെണ്‍കുട്ടിയടക്കം 15 ഇന്ത്യന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടനയില്‍ അംഗമാകാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദുകാരായ വിദ്യാര്‍ത്ഥികള്‍ പശ്ചിമബംഗാള്‍ വഴി ഇറാഖിലേക്ക് കടക്കാന്‍ ശ്രമിക്കവെ പോലീസ് പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് ഇവരെ പിടികൂടിയത്. ഇറാഖിലെത്തി ഐഎസില്‍ ചേര്‍ന്ന് വിശുദ്ധ യുദ്ധം നടത്താനായാണ് തങ്ങള്‍ പോകുന്നതെന്ന് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. ഇവര്‍ക്കെതിരെ ഏതെങ്കിലും കേസ് ചാര്‍ജ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

isis

ഇവരെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയും കൗണ്‍സിലിംഗിന് വിധേയരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മുന്‍ സിമി പ്രവര്‍ത്തകന്റെ ഒരു ബന്ധുവാണ് ഇവരെ ഇറാഖിലെത്തിക്കാന്‍ ഇടനിലക്കാരനായതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവരെ ബ്രെയിന്‍വാഷ് ചെയ്യുകയും പണവും മറ്റും നല്‍കി സ്വാധീനിക്കുയും ചെയ്താണ് തീവ്രവാദി സംഘടനയിലേക്ക് ആകര്‍ഷിച്ചത്.

അഞ്ചുലക്ഷത്തിനടുത്തുവരെ തുക ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് എടുത്തുനല്‍കി യാത്രയ്ക്കായി തയ്യാറാക്കിയതും ഇടനിലക്കാരനാണ്. സോഷ്യല്‍സൈറ്റുകള്‍വഴിയാണ് ഇയാള്‍ യുവാക്കളെ ആകര്‍ഷിക്കുന്നത്. ഇതിനായി കോടിക്കണക്കിന് രൂപ ഇയാള്‍ക്ക് വിദേശത്തുനിന്നും പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ പലരേയും ഇയാള്‍ ഇറാഖിലെത്തിച്ചിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നു. ഇയാളെ അറസ്റ്റു ചെയ്യുന്നതോടെ കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

English summary
Including a girl 15 Hyderabad youngsters wanted to join ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X