ഡോക്ടര്‍മാരേ നിങ്ങളുടെ വിദേശ യാത്രകളും ഗിഫ്റ്റ് സ്വീകരിക്കലും, ഇനി നടപ്പില്ല
മുംബൈ: ഡോക്ടര്‍മാര്‍ക്ക് യാത്രാച്ചെലവുകളും നല്‍കുന്ന മരുന്നുകമ്പനികളെ രൂക്ഷമായി വിമര്‍ശിച്ച് ഇന്‍കം ടാക്സ് അപ്പലറ്റ് ട്രിബ്യൂണല്‍. പ്രത്യേക മരുന്നുകള്‍ കുറിച്ചുനല്‍കുന്നതിനായി ഡോക്ടര്‍മാര്‍ക്ക് വിനോദയാത്രകളും യാത്രാച്ചെലവുകളും വാഗ്ദാനം ചെയ്യുന്നതിനെ വിമര്‍ശിച്ചാണ് ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ച് രംഗത്തെത്തിയിട്ടുള്ളത്. സെപ്തംബര്‍ 12 ന് ട്രിബ്യൂണല്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന ഇത്തരം പ്രതിഫലങ്ങള്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
ഇതോടെ ഡോക്ടര്‍മാര്‍ മരുന്നു കമ്പനികളില്‍ നിന്ന് സ്വീകരിയ്ക്കുന്ന ഉപഹാരങ്ങളും വിദേശ യാത്രക്കുള്ള ടിക്കറ്റുകളും ഇന്‍കം ടാക്സ് അപ്പലറ്റ് അതോറിറ്റിയുടെ നിയന്ത്രണത്തില്‍ വരും. ഇത്തരം ഉപഹാരങ്ങള്‍ സ്വീകരിക്കുന്നവരെക്കാത്തിരിക്കുന്നത് ട്രിബ്യൂണലിന്റെ നിയമനടപടികളാണ്. ഇവ സ്വീകരിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കാനുള്ള നിര്‍ദ്ദേശവും ഇതിനൊപ്പമുണ്ട്.

വിനോദത്തിനായി ഡോക്ടര്‍മാര്‍ക്കും കുടുംബത്തിനും വാഗ്ദാനം ചെയ്യുന്ന യാത്രകള്‍ പൊതു നയത്തിന് എതിരാണെന്നാണ് ട്രിബ്യൂണല്‍ ഉന്നയിക്കുന്ന വാദം. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നിര്‍ബന്ധത്തിനും സ്വാധീനത്തിനും വഴങ്ങി ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിനായി രോഗികളെ ഉപയോഗിക്കുന്ന നടപടിയെ ന്യായീകരിക്കാനാവില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കുന്നു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പെരുമാറ്റച്ചട്ടം പ്രകാരം ഉപഹാരങ്ങള്‍ സ്വീകരിച്ച് രോഗികള്‍ക്ക് മരുന്നുകളോ ശസ്ത്രക്രിയ ഉപകരണങ്ങളോ റഫര്‍ ചെയ്യാന്‍ പാടില്ല.












Click it and Unblock the Notifications