കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം ഉടന്‍; നികുതി വെട്ടിക്കുറയ്ക്കും!! പ്രതിസന്ധി മറികടക്കാന്‍നീക്കം

Google Oneindia Malayalam News

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി വന്‍കിട കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന വേളയില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെട്ടേക്കുമെന്ന് വിവരം. ഉയര്‍ന്ന നികുതിയാണ് വന്‍കിട കമ്പനികളെയും ഇടത്തരം കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയതെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തില്‍ നികുതികള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

പ്രത്യക്ഷ നികുതി പരിഷ്‌കരണം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആദായ നികുതിയും കോര്‍പറേറ്റ് നികുതിയും വെട്ടിക്കുറയ്ക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങവെ ശുപാര്‍ശ നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കോര്‍പറേറ്റ് നികുതി 25 ശതമാനമാക്കി കുറയ്ക്കുമെന്ന് തിങ്കളാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ഇടത്തരം കുടുംബങ്ങള്‍ക്ക് ഗുണമുള്ള പ്രഖ്യാപനവും ഉടനെയുണ്ടാകുമെന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

 ആദായ നികുതി കുറയ്ക്കും

ആദായ നികുതി കുറയ്ക്കും

ആദായ നികുതി കുറയ്ക്കുന്നത് സാധാരണ കുടുംബങ്ങള്‍ക്ക് ആശ്വാസകമാകും. വന്‍കിട കമ്പനികള്‍ക്ക് പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിക്കുന്ന രീതിയിലാകും കോര്‍പറേറ്റ് നികുതി വെട്ടിക്കുറയ്ക്കല്‍ എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നികുതി കുറയ്ക്കുന്നത് വഴി സാമ്പത്തിക രംഗം ശക്തിപ്പെടുത്താമെന്നാണ് ശുപാര്‍ശ.

Recommended Video

cmsvideo
സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഷെഹ്ല റാഷിദ്
എത്ര അളവില്‍ നികുതി കുറയ്ക്കും

എത്ര അളവില്‍ നികുതി കുറയ്ക്കും

പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ അഖിലേഷ് രഞ്ജന്‍ അധ്യക്ഷനായ സമിതിയാണ് പ്രത്യക്ഷ നികുതി ചട്ടം പരിഷ്‌കരണം സംബന്ധിച്ച് പഠിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. എത്ര അളവില്‍ നികുതി കുറയ്ക്കും എന്ന കാര്യം വ്യക്തമല്ല. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വിവരം പുറത്തുവന്നിട്ടില്ല.

ഘടന ലളിതവല്‍ക്കരിക്കും

ഘടന ലളിതവല്‍ക്കരിക്കും

വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഉത്തേജനം നല്‍കുന്ന പ്രഖ്യാപനമാണ് വരാന്‍ പോകുന്നതെന്ന് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി ഘടന ലളിതവല്‍ക്കരിക്കുകയും ചെയ്യും. ഉയര്‍ന്ന നികുതി സ്വകാര്യ നിക്ഷേപത്തിന് തടസം നില്‍ക്കുന്നുണ്ടെന്നും ഇത് കുറയ്ക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

400 കോടി രൂപയ്ക്ക് മുകളില്‍

400 കോടി രൂപയ്ക്ക് മുകളില്‍

400 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനികളുടെ കോര്‍പറേറ്റ് നികുതി 25 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒറ്റയടിക്ക് ഈ കുറവ് വരുത്തില്ല. ഘട്ടങ്ങളായി കുറയ്ക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കോര്‍പറേറ്റ് നികുതി 30 ശതമാനമാണ്.

നിക്ഷേപകര്‍ പിന്‍മാറുന്നു

നിക്ഷേപകര്‍ പിന്‍മാറുന്നു

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പിടിച്ചുനിര്‍ത്തുന്നതില്‍ കോര്‍പറേറ്റുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. എന്നാല്‍ ഇവര്‍ നിക്ഷേപ മേഖലകളില്‍ നിന്ന് പിന്‍മാറുന്നതാണ് നിലവിലെ വെല്ലുവിളി. ഉയര്‍ന്ന നികുതി ഈടാക്കുന്നതാണ് കോര്‍പറേറ്റുകളെ പുതിയ നിക്ഷേപങ്ങളില്‍ നിന്ന് പിന്‍വലിക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് സര്‍ക്കാര്‍.

കുറ്റപ്പെടുത്തലുമായി സ്വാമി

കുറ്റപ്പെടുത്തലുമായി സ്വാമി

രാജ്യത്തെ സാമ്പത്തിക രംഗം കൂടുതല്‍ വഷളായത് മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്ത് നടപ്പാക്കിയ നയങ്ങള്‍ മൂലമാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. സാമ്പത്തിക രംഗത്ത ശക്തമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

സാമ്പത്തിക ഭദ്രത വേണമെങ്കില്‍...

സാമ്പത്തിക ഭദ്രത വേണമെങ്കില്‍...

ദേശ സുരക്ഷയും ദേശ നിര്‍മാണവും പോലെ പ്രധാനമാണ് സാമ്പത്തിക രംഗമെന്നു സ്വാമി പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തിക രംഗം ഇത്രമേല്‍ തകരാന്‍ കാരണം ജെയ്റ്റ്‌ലിയുടെ കാലത്ത് സ്വീകരിച്ച നടപടികളാണ്. ആ നയങ്ങള്‍ ഇപ്പോഴും പിന്തുടരുന്നുമുണ്ട്. അതില്‍ മാറ്റം വരുത്തണം. എന്നാല്‍ മാത്രമേ സാമ്പത്തിക ഭദ്രതയുണ്ടാകൂ എന്നും രാജ്യസഭാ എംപിയായ സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

പലിശ നിരയ്ക്ക് കുറയ്ക്കണം

പലിശ നിരയ്ക്ക് കുറയ്ക്കണം

ഉയര്‍ന്ന നികുതിയാണ് സാമ്പത്തിക രംഗം തകരാനുള്ള ഒരുകാരണം. അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്താണ് ഇത് നടപ്പാക്കിയത്. ഇതുവരെ മാറ്റംവരുത്തിയിട്ടില്ല. ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതുവഴി നിക്ഷേപകര്‍ അകലുകയാണ് ചെയ്തത്. പലിശ നിരക്ക് കൂട്ടിയ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ നയങ്ങളും സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായെന്നും പലിശ കുറയ്ക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍

റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍

സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ റിസര്‍വ് ബാങ്കും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് റിപ്പോ നിരക്ക് തുടര്‍ച്ചയായി കുറയ്ക്കുന്നത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 35 ബേസിസ് പോയന്റാണ് ഈ മാസം ആദ്യവാരം കുറച്ചത്. കഴിഞ്ഞ മൂന്ന് ധനനയ അവലോകനത്തില്‍ 25 ബേസിസ് പോയന്റ് വീതമാണ് കുറച്ചിരുന്നത്.

ഒമ്പതുവര്‍ഷത്തിനിടെ ആദ്യം

ഒമ്പതുവര്‍ഷത്തിനിടെ ആദ്യം

ഒമ്പതുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ആര്‍ബിഐ പലിശ നിരക്ക് 35 ബേസിസ് പോയന്റ് കുറയ്ക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് കുറയാന്‍ പുതിയ നീക്കം കാരണമാകും.

ഫെബ്രുവരിക്ക് ശേഷം

ഫെബ്രുവരിക്ക് ശേഷം

കേന്ദ്ര ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല വായ്പയ്ക്ക ഈടാക്കുന്ന പലിശയാണ് റിപ്പോ. വിപണിയില്‍ പണലഭ്യതയുടെ തോത് നിയന്ത്രിക്കുന്നതിനുള്ള ആര്‍ബിഐയുടെ പ്രധാന ഉപകരണങ്ങളിലൊന്നാണ് ഈ പലിശ നിരക്ക്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണ റിപ്പോ നിരക്ക് ആര്‍ബിഐ കുറച്ചിരുന്നു.

മന്‍മോഹന്‍ സിങിന് എതിരില്ല; വീണ്ടും രാജ്യസഭയില്‍, ഡിഎംകെ നിരസിച്ചപ്പോള്‍ രക്ഷയായി രാജസ്ഥാന്‍മന്‍മോഹന്‍ സിങിന് എതിരില്ല; വീണ്ടും രാജ്യസഭയില്‍, ഡിഎംകെ നിരസിച്ചപ്പോള്‍ രക്ഷയായി രാജസ്ഥാന്‍

English summary
Income tax, Corporation tax will cut; DTC panel report Submitted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X