കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ ശശികല പെരുവഴിയിലാകും; 300 കോടിയുടെ ആസ്തി പിടിച്ചെടുത്തു

Google Oneindia Malayalam News

ചെന്നൈ: ഒരുകാലത്ത് ജയലളിതയെ പോലെ തന്നെ തമിഴ്‌നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന പേരാണ് വികെ ശശികലയുടേത്. ജയലളിതയുടെ തോഴിയായി എപ്പോഴും കൂടെ കണ്ടിരുന്ന ശശികലയ്ക്കുമുണ്ട് കോടികളുടെ ആസ്തി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ അവര്‍ അടുത്ത വര്‍ഷം പുറത്തിറങ്ങും.

തിരിച്ചെത്തുമ്പോള്‍ താമസിക്കാന്‍ കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവ് പണിയുകയായിരുന്നു ശശികല. പക്ഷേ ഈ ബംഗ്ലാവില്‍ താമസിക്കാന്‍ ശശികലയ്ക്ക് സാധിച്ചേക്കില്ല. എല്ലാം ആദായനികുതി വകുപ്പ് കണ്ടുകെട്ടി. നിര്‍മാണം നടക്കുന്ന സ്ഥലത്ത് നോട്ടീസ് പതിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

എവിടെയാണ് ബംഗ്ലാവ് പണിയുന്നത്

എവിടെയാണ് ബംഗ്ലാവ് പണിയുന്നത്

ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള ജയലളിതയുടെ വേദനിലയം ബംഗ്ലാവിനോട് ചേര്‍ന്നാണ് ശശികല പുതിയ ബംഗ്ലാവ് പണിയുന്നത്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ ബാക്കി കാലം ഇവിടെ താമസിക്കാമെന്നാണ് ശശികല കരുതിയത്. പക്ഷേ അത് ആദായ നികുതി വകുപ്പ് ബുധനാഴ്ച ജപ്തി ചെയ്തു.

22460 ചതുരശ്ര അടി

22460 ചതുരശ്ര അടി

22460 ചതുരശ്ര അടിയിലാണ് ബംഗ്ലാവ് നിര്‍മിക്കുന്നത്. വേദനിലയത്തിന്റെ എതിര്‍ വശത്താണിത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി നോട്ടീസ് പതിച്ചു. ബിനാമി പേരിലാണ് ഇതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

ശ്രീ ഹരിചന്ദന എസ്റ്റേറ്റ്

ശ്രീ ഹരിചന്ദന എസ്റ്റേറ്റ്

അടുത്ത 90 ദിവസം യാതൊരു നിര്‍മാണ പ്രവൃത്തികളും ഇവിടെ നടക്കാന്‍ പാടില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ശ്രീ ഹരിചന്ദന എസ്റ്റേറ്റ് എന്ന ബിനാമി കമ്പനിയുടെ പേരിലാണ് ഈ സ്ഥലം ശശികല വാങ്ങിയതത്രെ. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പ്ലോട്ടിന്റെ രേഖകളിലോ രൂപത്തിലോ മാറ്റം വരുത്താന്‍ പറ്റില്ല. കമ്പനിയുടെ പേരില്‍ 300 കോടി രൂപയുടെ ആസ്തികളുണ്ട്.

മറ്റൊരു റിപ്പോര്‍ട്ട്

മറ്റൊരു റിപ്പോര്‍ട്ട്

അതേസമയം, ശശികലയുടെ ബംഗ്ലാവുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 2019ലാണ് ഇവിടെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. അഞ്ച് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമായിരുന്നു. ഭൂമി കൈമാറ്റമാണ് തടഞ്ഞതെന്നും നിര്‍മാണത്തിന് തടസമില്ലെന്നും ചെന്നൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.

65 പ്ലോട്ടുകള്‍

65 പ്ലോട്ടുകള്‍

തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ 65 സ്ഥലങ്ങളാണ് ശശികല ബിനാമി പേരില്‍ വാങ്ങിയതത്രെ. എല്ലാം ശ്രീ ഹരിചന്ദന എസ്റ്റേറ്റ് എന്ന കമ്പനിയുടെ പേരിലാണ്. ശശികലയുടെ ബന്ധുക്കളാണ് കമ്പനി ഉടമകള്‍. എല്ലാം കണ്ടുകെട്ടിയിരിക്കുകയാണ് ആദായനികുതി വകുപ്പ്. നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ശശികല അടുത്ത വര്‍ഷം ജയില്‍ മോചിതയാകും.

Recommended Video

cmsvideo
ജയിലിൽ വിലസി ശശികല, 5 മുറികൾ, പ്രത്യേക പാചകക്കാരി | Oneindia Malayalam
അടുത്ത ഫെബ്രുവരിയില്‍

അടുത്ത ഫെബ്രുവരിയില്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2017ല്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതാണ് ശശികലയെ. നിലവില്‍ അവര്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്. അടുത്ത ഫെബ്രുവരിയിലാണ് ശിക്ഷാ കാലാവധി തീരുക. നാല് വര്‍ഷം മുമ്പ് ശശികല ജയിലിലേക്ക് പോകുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമല്ല തമിഴ്‌നാട്ടില്‍.

നേതൃപദവി ഏറ്റെടുക്കും

നേതൃപദവി ഏറ്റെടുക്കും

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ വേളയില്‍ തന്നെയാണ് ശശികലയുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നത്. ശശികല ജയിലിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ മുമ്പ് ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു. താന്‍ തിരിച്ചുവന്ന് എഐഎഡിഎംകെയുടെ നേതൃപദവി ഏറ്റെടുക്കുമെന്നായിരുന്നു അന്നത്തെ ശപഥം.

ശശികല പുറത്ത്

ശശികല പുറത്ത്

ശശികല ജയിലിലേക്ക് പോയതോടെ പാര്‍ട്ടിയില്‍ കടുത്ത ഭിന്നതയുണ്ടായി. ശശികല മുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ് എടപ്പാടി പളനിസ്വാമി. ജയലളിതക്കൊപ്പം നിന്നിരുന്ന നേതാവാണ് ഒ പന്നീര്‍ശെല്‍വം. ഈ രണ്ട് പക്ഷം കടുത്ത ഭിന്നതയിലായിരുന്നെങ്കിലും പിന്നീട് ഒന്നായി. അതോടെ ശശികല പുറത്താകുകയും ചെയ്തു.

ദിനകരന്റെ കൂടെ

ദിനകരന്റെ കൂടെ

ശശികല തിരിച്ചെത്തിയാല്‍ ബന്ധു ടിടിവി ദിനകരന്റെ കൂടെയുള്ള രാഷ്ട്രീയനീക്കത്തിന് സാധ്യത കല്‍പ്പിക്കുന്നുണ്ട്. പളനിസ്വാമി, പനീര്‍ശെല്‍വം വിഭാഗങ്ങള്‍ അവരെ അടുപ്പിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശശികലയെ കൂടെ നിര്‍ത്താന്‍ ബിജെപി ആലോചിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 ഇത്തവണത്തെ പ്രത്യേകത

ഇത്തവണത്തെ പ്രത്യേകത

അടുത്ത വര്‍ഷം മെയ് മാസത്തിലാകും തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്. ശശികല ശിക്ഷാകാലവധി പൂര്‍ത്തിയാക്കി ജയില്‍മോചിതയാകുകയാണെങ്കില്‍ ഫെബ്രുവരിയിലാണ് മോചനമുണ്ടാകുക. ജയലളിതയും കരുണാനിധിയുമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് തമിഴ്‌നാട്ടില്‍ വരുന്നത്.

മല്‍സരിക്കില്ല

മല്‍സരിക്കില്ല

നിയമ പ്രകാരം ശശികലയ്ക്ക് അടുത്ത ആറ് വര്‍ഷത്തേക്ക് കൂടി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല. ശശികലയോട് താല്‍പ്പര്യമുള്ള ഒട്ടേറെ എംഎല്‍എമാരും നേതാക്കളും എഐഎഡിഎംകെയിലുണ്ട്. ദിനകരന്റെ എഎംഎംകെ പാര്‍ട്ടിയിലും ശശികലയുമായി അടുപ്പമുള്ളവര്‍ ഏറെയാണ്. ഇവര്‍ ഒരുമിച്ചാല്‍ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

തന്നെ തോല്‍പ്പിച്ചവരെ ജയിപ്പിക്കാന്‍ കനയ്യകുമാര്‍; ബിഹാറില്‍ ട്വിസ്റ്റ്, കോണ്‍ഗ്രസുമായി കൈകോര്‍ത്തുതന്നെ തോല്‍പ്പിച്ചവരെ ജയിപ്പിക്കാന്‍ കനയ്യകുമാര്‍; ബിഹാറില്‍ ട്വിസ്റ്റ്, കോണ്‍ഗ്രസുമായി കൈകോര്‍ത്തു

English summary
Income Tax department attached VK Sasikala's benami properties that value around Rs 300 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X