ഡ്യൂപ്ലിക്കേറ്റ് പാന്‍കാര്‍ഡ് കണ്ടുപിടിക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ആദായ നികുതി വകുപ്പ്
ദില്ലി: വര്‍ഷങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെ ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡുകളെ തിരിച്ചറിയാനുള്ള സാങ്കേതികത ആദായനികുതി വകുപ്പ് വികസിപ്പിച്ചെടുത്തു. നേരത്തെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് പാന്‍കാര്‍ഡുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അത് പൂര്‍ണ്ണമായും ഫലം കണ്ടിരുന്നില്ല.
ഇന്‍കം ടാക്‌സ് ബിസിനസ് ആപ്ലിക്കേഷന്‍ പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ അഥവ ഐടിബിഎ പാന്‍ എന്ന് പേരിട്ടിരിക്കുന്ന സ്മാര്‍ട്ട് പ്ലാറ്റ് ഫോമിലൂടെയാണ് ഇത് നിയന്ത്രിക്കാന്‍ ആകുക. ഇതിലൂടെ ആദായ നികുതി വകുപ്പിനും പാന്‍ നല്‍കുന്ന ഇടനിലക്കാരനും ഡ്യൂപ്ലിക്കറ്റ് നമ്പര്‍ തിരിച്ചറിയാനാകും.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 24.37 കോടി പാന്‍കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി ഇടപാടുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് പാന്‍കാര്‍ഡുകള്‍ ആവിഷ്‌കരിച്ചത്. രണ്ട് ലക്ഷത്തിനു മുകളില്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ കൂടി ഇപ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
രണ്ട് പാന്‍കാര്‍ഡുകള്‍ ഉപയോഗിച്ച് വന്‍തോതില്‍ നികുതി വെട്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് അധികൃതര്‍ ഇത്തരമൊരു സാങ്കേതികതയെക്കുറിച്ച് ചിന്തിച്ചത്. പുതിയ ഇലക്ട്രോണിക്ക് സാങ്കേതികത വളരെ കൃത്യതയുള്ളതാണെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications