കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരദ് പവാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്, ഇങ്ങനെ സ്‌നേഹിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മറുപടി

Google Oneindia Malayalam News

മുംബൈ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യക്തതയും വിശദീകരണവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതെന്ന് ശരദ് പവാര്‍ മാധ്യമപ്രവര്‍ത്തകോട് പറഞ്ഞു.

sharad pawar

നോട്ടീസ് ലഭിച്ച പശ്ചാത്തലത്തില്‍ അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്തു. ഇന്നലെയാണ് തനിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. തന്നെയും അംഗങ്ങളെയും ഇങ്ങനെ സ്‌നേഹിക്കുന്നതില്‍ സന്തോഷമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടതിന തുടര്‍ന്നാണ് ആദായനികുതി വകുപ്പ് ഇങ്ങനെ ഒരു നോട്ടീസ് നല്‍കിയത്. ഈ നോട്ടീസിന് ഞങ്ങല്‍ മറുപടി നല്‍കുമെന്നും ശരദ് പവാര്‍ അറിയിച്ചു.

മകളും ലോക്‌സഭ എംപിയുമായ സുപ്രിയ സുലെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പരിസ്ഥിതി വകുപ്പ് മന്ത്രി ആദിത്യ താക്കറെയ്ക്ക് സാമനമായ നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം മഹാരാഷ്ട്രയില്‍ രാഷ്ട്പതി ഭരണം ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടിലും അദ്ദേഹം പ്രതികരിച്ചു.

Recommended Video

cmsvideo
Rajya Sabha Dy Chairman brings morning tea for protesting MPs in Parliament premises

മഹാരാഷ്ട്രയില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തുന്നതിന് എന്ത് കാരണമാണുള്ളത്? രാഷ്ട്രപതി ഭരണം തമാശയാണോ? സംസ്ഥാനത്ത് മഹാ വികാസ് അഖാഡി മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം സവാള കയറ്റുമതി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

ധര്‍ണ അവസാനിപ്പിച്ച് പുറത്താക്കപ്പെട്ട 8 എംപിമാര്‍, പിന്തുണയുമായി നിരാഹാരം അനുഷ്ഠിച്ച് ശരദ് പവാർധര്‍ണ അവസാനിപ്പിച്ച് പുറത്താക്കപ്പെട്ട 8 എംപിമാര്‍, പിന്തുണയുമായി നിരാഹാരം അനുഷ്ഠിച്ച് ശരദ് പവാർ

'മോദി സര്‍ക്കാര്‍ 'എന്‍ഡിഎ' ക്ക് പുതിയ അര്‍ത്ഥം നല്‍കുകയാണ്'; പരിഹസിച്ച് ശശി തരൂര്‍'മോദി സര്‍ക്കാര്‍ 'എന്‍ഡിഎ' ക്ക് പുതിയ അര്‍ത്ഥം നല്‍കുകയാണ്'; പരിഹസിച്ച് ശശി തരൂര്‍

 14 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ച: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ വഴിത്തിരിവായില്ല 14 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ച: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ വഴിത്തിരിവായില്ല

English summary
Income tax department issues notice to NCP president Sharad Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X