കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ ജ്വല്ലേഴ്‌സില്‍ വമ്പന്‍ റെയ്ഡ്: 814 കിലോ സ്വര്‍ണം പിടികൂടി, രേഖകളില്ലാതെ ഇടപാടുകളും

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയിലെ പ്രമുഖ തങ്കക്കട്ടി കച്ചവടക്കാരായ മോഹന്‍ലാല്‍ ജ്വല്ലേഴ്‌സിന്റെ മൊത്ത വ്യാപാക കേന്ദ്രത്തില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് ഒരേ സമയം റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് റെയ്ഡ് നടന്നത്. വിശദാംശങ്ങളിലേക്ക്...

മോഹന്‍ലാല്‍ ജ്വല്ലേഴ്‌സ്

മോഹന്‍ലാല്‍ ജ്വല്ലേഴ്‌സ്

ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ മൊത്തവ്യാപാര സ്ഥാപനാണ് മോഹന്‍ലാല്‍ ജ്വല്ലേഴ്‌സ്. രാജ്യത്തേക്കുള്ള സ്വര്‍ണവരവിന് ചുക്കാന്‍ പിടിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യാപാരികളിലൊന്നാണ് മോഹന്‍ലാല്‍ ജ്വല്ലേഴ്‌സ്. കഴിഞ്ഞ രണ്ട് ദിവസത്തോളമായി ആദായ നികുതി വകുപ്പ് ഇവിടെ റെയ്ഡ് നടത്തുകയാണ്.

കണക്കില്‍പ്പെടാത്ത സ്വര്‍ണം

കണക്കില്‍പ്പെടാത്ത സ്വര്‍ണം

ഇവിടെ നിന്നും ആദായ നികുതി വകുപ്പ് കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്. രേഖകളില്‍ ഇല്ലാത്ത എത്രയോ ഇരട്ടി സ്വര്‍ണം ഇവിടെ നിന്നും കണ്ടെടുത്തെന്നാണ് വിവരം. കൂടാതെ രേഖകളില്ലാതെ സ്വര്‍ണം വിറ്റതിന്റെ രേഖകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

റെയ്ഡ് നടന്നത് ഒരേസമയം

റെയ്ഡ് നടന്നത് ഒരേസമയം

ചെന്നൈ ആസ്ഥാനത്തിന് പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, കോയമ്പത്തൂര്‍, സേലം, തിരുച്ചിറപ്പള്ളി, മധുര, തിരുനെല്‍വേലി, എന്നിവിടങ്ങളിലെ ഓഫീസുകളിലും ജ്വല്ലറികളിലും ഒരേ സമയത്താണ് റെയ്ഡ് നടന്നത്. ചെന്നൈ ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം 102 കോടിയുടെ ഇടപാട് നടന്നതായാണ് കാണിക്കുന്നത്.

രേഖകളില്ലാതെ ഇടപാടുകള്‍

രേഖകളില്ലാതെ ഇടപാടുകള്‍

പിന്നീട് സൈബര്‍ വിദഗ്ദരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്‍ കാണിക്കാതെ നടത്തിയ ഇടപാടുകളുടെ തെളിവുകള്‍ കണ്ടെത്തി. ഇത് മാത്രം ഏകദേശം 100 കോടിക്ക് മുകളില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

814 കിലോ സ്വര്‍ണം

814 കിലോ സ്വര്‍ണം

കൂടാതെ വിവിഓധ സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്ന് 814 കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു. ഇവയ്ക്ക് 400 കോടി രൂപയുടെ മൂല്യം വരുമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക് കണക്കുകൂട്ടല്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയുകയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബിജെപിക്ക് ശക്തമായ പ്രതിരോധം തീർത്ത് മമത; പണി പാളുമോയെന്ന് ആശങ്ക, ഒടുവില്‍ അഴിച്ചു പണി

ബീഹാറില്‍ എംഎല്‍സി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തേരോട്ടം, ആര്‍ജെഡി വട്ടപൂജ്യം, കോണ്‍ഗ്രസിന് നേട്ടം!!ബീഹാറില്‍ എംഎല്‍സി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തേരോട്ടം, ആര്‍ജെഡി വട്ടപൂജ്യം, കോണ്‍ഗ്രസിന് നേട്ടം!!

ചൈനക്കും പാകിസ്താനും മുന്നറിയിപ്പ്; രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നവർക്ക് തക്ക മറുപടി: മോദി

സരയൂ നദിക്കരയില്‍ തെളിഞ്ഞ് കത്തി മണ്‍ചെരാതുകള്‍, അയോധ്യ ദീപോത്സവത്തിന് ഗിന്നസ് റെക്കോര്‍ഡ്!!

English summary
Income Tax Department raid on Mohanlal Jewelers: 814 kg of gold seized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X