സോനു സൂദിന്റെ സ്ഥാപനങ്ങളിൽ ഐടി വകുപ്പിന്റെ പരിശോധന: പകപോക്കലെന്ന് വിമർശനം, വിമർശിച്ച് രാഷ്ട്രീയ പാർട്ടികൾ
ദില്ലി: ബോളിവുഡ് നടൻ സോനു സൂദിന്റെ ഉടമസ്ഥതയിലുള്ള ഓഫീസിലും കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ്. മുംബൈയിലും ലഖ്നൌവിൽ സോനു നിഗവുമായി ബന്ധപ്പെട്ട ഒരു കമ്പനിയിലുമാണ് ഇന്ന് റെയ്ഡ് നടന്നിട്ടുള്ളത്. രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിയതോടെ ഇതിന്റെ പേരിൽ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
"സോനു സൂദിന്റെ കമ്പനിയും ലക്നൗ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനവും തമ്മിൽ അടുത്തിടെയുള്ള ഒരു ഇടപാട് നടത്തിയിരുന്നു ഇതും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ ഇടപാടിൽ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്നാണ് ഐടി വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ദില്ലിയിലെ ആം ആദ്മി സർക്കാരിന്റെ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രൊജക്ടിന്റെ ബ്രാൻഡ് അംബാസഡറായി സോനു സൂദിനെ തിരഞ്ഞെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടൻ കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾ വരുന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സോനു സൂദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് തള്ളിക്കളഞ്ഞ് സോനു സൂദ് തന്നെ രംഗത്തെത്തുകയായിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ സോനു സൂദ് മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചിരുന്നു.
കഴിഞ്ഞ വർഷം രാജ്യത്ത് കൊവിഡ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റക്കാർക്കായി പ്രത്യേക വിമാനങ്ങളും ബസുകളും അദ്ദേഹം സംഘടിപ്പിച്ച് നൽകിയതോടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏപ്രിൽ-മെയ് മാസങ്ങളിൽ, കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗ വ്യാപനം രൂക്ഷമായതോടെ അദ്ദേഹം കോവിഡ് രോഗികൾക്ക് ഓക്സിജൻ സംഘടിപ്പിച്ച് നൽകുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്
അതേ സമയം ആദായനികുതി വകുപ്പ് സോനു സൂദിന്റെ സ്ഥാപനങ്ങളിൽ റെയ്ജഡ് നടത്തിയ നടപടിയിൽ അസാധാരണമായി ഒന്നുമില്ലെന്നും വെറുമൊരു അന്വേഷമണമായി മാത്രമേ ഇതിനെ കാണേണ്ടതുള്ളുവെന്നുമാണ് ബിജെപിയുടെ പ്രതികരണം. സോനു സൂദ് തെറ്റായി എന്തെങ്കിലും ചെയ്തു എന്ന് ഈ പരിശോധന കൊണ്ട് അർത്ഥമില്ലെന്നും ബിജെപി വക്താവ് ആസിഫ് ഭാമ് ല കൂട്ടിച്ചേർത്തു. എന്നാൽ ഈ സംഭവത്തിൽ ആദായനികുതി വകുപ്പിനെതിരെ വിമർശനങ്ങളുമായി ആം ആദ്മി പാർട്ടി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
ലക്ഷക്കണക്കിന് ആളുകൾ ആദരവോടെയും ദൈവതുല്യനായും കാണുന്ന ഒരാളെ ഇത്തരത്തിഷ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് പകപോക്കലാണെന്നാണ് രാജീവ് ഛദ്ദയുടെ പ്രതികരണം. സോനു സൂദിനെതിരെ പരിശോധന നടത്തേണ്ട എന്തെങ്കിലും തെറ്റ് അദ്ദേഹം ചെയ്തുവെന്ന് കരുതുന്നില്ലെന്നാണ് ശിവസേ സംഭവത്തിൽ പ്രതികരിച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications