'കോൺഗ്രസ് പാർട്ടി നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം രൂപ ': ആദായനികുതി വകുപ്പ്
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം രൂപ ആണെന്ന് ആദായനികുതി വകുപ്പ്. ഡൽഹി ഹൈക്കോടതിയിൽ ആദായനികുതി വകുപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ സൊഹെബ് ഹൊസൈൻ ആണ് ഇക്കാര്യം അറിയിച്ചത്. 2014 - 15, 2015 - 16, 2016 - 17 സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി പുനർ നിർണയിക്കാൻ ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചിരുന്നു.
ഇതിനെതിരെ കോൺഗ്രസ് നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിന് മുൻപാകെ ആണ് പാർട്ടിയുടെ നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിലധികം ആണെന്ന് ഡൽഹി ഹൈക്കോടതി ബെഞ്ചിന് മുൻപാകെ ആണ് പാർട്ടിയുടെ നികുതി അടയ്ക്കാത്ത വരുമാനം 520 കോടി ആണെന്ന് ആദായ നികുതി വകുപ്പ് പറയുന്നത്.

ആദായ നികുതി വകുപ്പിന്റെ വ്യവസ്ഥകൾക്കെതിരായാണ് നികുതി പുനർ നിർണയം നടക്കുന്നതെന്ന് കോൺഗ്രസ് കോടതിയിൽ ആരോപിച്ചു. എന്നാൽ നിയമം പാലിച്ചുകൊണ്ടുള്ള പുനർ നിർണയമാണ് നടക്കുന്നതെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. ഏഴ് സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി വരുമാനമാണ് ആദായനികുതി വകുപ്പ് പുനർ നിർയിക്കുന്നത്. ഇതിൽ മൂന്ന് വർഷത്തെ നികുതി വരുമാനം പുനർ നിർണയിക്കുന്നതിനെതിരായ ഹർജിയാണ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഹർജി വിധി പറയാൻ ആയി മാറ്റി.
ബാങ്ക് അക്കൗണ്ടപുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നൽകിയ ഈ മാസം 13 ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തീരുമാനം സ്റ്റേ ചെയ്യാൻ ട്രൈബ്യൂണൽ വിസമ്മതിച്ചു. ഉത്തരവിൽ ഇടപെടാൻ കാരണമൊന്നും കാണുന്നില്ലെന്നും കോടതി പറഞ്ഞു.
മാറിയ സാഹചര്യത്തിൽ ട്രൈബ്യൂണലിൽ പുതിയ അപ്പീൽ നൽകാനുള്ള അനുമതി ഹൈക്കോടതി നൽകി. 2018 - 19 ലെ നികുതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയുടെ അക്കൗണ്ടുകളിലെ 105 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. 210 കോടി അടയ്ക്കാനുണ്ട് എന്നാണ് വാദം.












Click it and Unblock the Notifications