കള്ളപ്പണം; ബാഹുബലിയുടെ നിര്‍മാതാക്കളുടെ വീടുകളില്‍ റെയ്ഡ്
ബാഹുബലി നിര്‍മാതാക്കളായ ശോബു യര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്.
മുംബൈ: ബോക്‌സോഫീസില്‍ 650 കോടിയിലേറെ രൂപ ലാഭമുണ്ടാക്കിയ ബാഹുബലിയെന്ന ബഹ്മാണ്ഡചിത്രത്തിന്റെ നിര്‍മാതാക്കളുടെ ഹൈദരാബാദിലെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് മിന്നല്‍ റെയ്ഡ് നടത്തി. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് കള്ളപ്പണത്തിനായി റെയ്ഡ് നടത്തിയത്.
ബാഹുബലി നിര്‍മാതാക്കളായ ശോബു യര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. പ്രമുഖ ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറക്കിയ ചലച്ചിത്രം ബോക്‌സ് ഓഫീസില്‍നിന്ന് കോടികള്‍ വാരിയിരുന്നു. എന്നാല്‍, ശരിയായ രീതിയില്‍ ഇതിന് നികുതി നല്‍കിയിരുന്നില്ലെന്നാണ് വിവരം.

തെലുങ്ക് നടന്‍ പ്രഭാസ് നായകനായെത്തിയ ബാഹുബലി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്തത്. എസ്.എസ്.രാജമൗലിയാണ് സംവിധാനം. റാണാ ദഗ്ഗുപതി, സത്യരാജ്, അനുഷ്‌ക ഷെട്ടി, തമന്ന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസിനൊരുങ്ങുകയാണ്.
ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെ പിന്നാലെ വ്യാഴാഴ്ച ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍നഗരങ്ങളിലെ സ്വര്‍ണക്കച്ചവടക്കാര്‍, നാണയവിനിമയക്കാര്‍, പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഹൈദരാബാദിലും റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications