കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായിയുടെ വീട്ടില്‍ റെയ്ഡ്;പിടിച്ചെടുത്തത് 58കോടി; നോട്ടുകളെണ്ണാന്‍ 13 മണിക്കൂര്‍;ബാക്കി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികൾ പിടിച്ചെടുത്തു.കണക്കിൽപ്പെടാത്ത 58 കോടി രൂപയും 32 കിലോ സ്വർണവും ഉൾപ്പടെ 390 കോടി രൂപയുടെ അനധികൃത സമ്പാദ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ജൽന,ഔറംഗാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

വ്യവസായിയുടെ ഓഫീസിലും സ്ഥാപനങ്ങളിലും നോട്ടുകെട്ടുകളുടെ വലിയ ശേഖരമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താൻ 13 മണിക്കൂർ വേണ്ടിവന്നുവെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

it

'പ്രഭാകരാ ,കുഴിയുടെ കഥ എല്ലായിടത്തും ഒന്നല്ലെടാ!' പരിഹാസവുമായി ശ്രീജിത്ത് പെരുമന'പ്രഭാകരാ ,കുഴിയുടെ കഥ എല്ലായിടത്തും ഒന്നല്ലെടാ!' പരിഹാസവുമായി ശ്രീജിത്ത് പെരുമന

വ്യാപാരിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അടുത്തകാലത്ത് ആദായ നികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇതെന്നാണ് റിപ്പോർട്ട്.

 എന്നോട് ദേഷ്യം ഒന്നുംകാണിക്കരുത്.. മനപ്പൂര്‍വമല്ല; ആരാധകരോട് ക്ഷമ ചോദിച്ച് റോബിന്‍ എന്നോട് ദേഷ്യം ഒന്നുംകാണിക്കരുത്.. മനപ്പൂര്‍വമല്ല; ആരാധകരോട് ക്ഷമ ചോദിച്ച് റോബിന്‍

അടുത്തിടെ, സ്‌കൂൾ നിയമന അഴിമതിക്കേസിൽ ബംഗാൾ മുൻമന്ത്രി പാർത്ഥ ചാറ്റർജിക്കൊപ്പം അറസ്റ്റിലായി നടി അർപ്പിത മുഖർജിയുടെ ഫ്‌ളാറ്റുകളിൽ ഇ ഡി നടത്തിയ റെയ്ഡിൽ കോടികളുടെ കറൻസി നോട്ടുകൾ പിടിച്ചെടുത്തിരുന്നു. ആദ്യം നടത്തിയ റെയ്ഡിൽ 21കാേടി രൂപയും ആഭരണങ്ങളുമാണ് പിടിച്ചെടുത്ത്. രണ്ടാമത്തെ റെയ്ഡിൽ 28 കോടി രൂപയുടെ നോട്ടുകെട്ടുകളും അഞ്ചു കിലോ സ്വർണ്ണവുമാണ് ലഭിച്ചത്. മണിക്കൂറുകളെടുത്താണ് നോട്ടുകൾ എണ്ണിത്തീർത്തത്.

നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

ഇതിന് മുമ്പ് ഇതുപോലെ അന്വേഷണ സംഘത്തെ വട്ടംകറക്കിയ കേസ് അർപ്പിത മുഖർജിയുടേതായിരുന്നു. . ഇ ഡി റെയ്ഡിൽ കോടിക്കണക്കിന് രൂപ ആയിരുന്നു അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. അർപ്പിതയുടെ നാല് ഫ്ലാറ്റുകളിലായി നടത്തിയ റെയ്‍ഡിൽ 50 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.

English summary
​Income tax department seized Rs 58 crore cash, 32 kg gold from Maharashtra-based business group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X