കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവകാരുണ്യ സംഘടനകള്‍ക്കും മത സംഘടനകള്‍ക്കും രക്ഷയില്ല, കള്ളപ്പണം പുറത്തുവരും

കള്ളപ്പണം എത്താനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ആദായനികുതി വകുപ്പിന്റെ നീക്കം

  • By Sandra
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ നികുതിയിളവുള്ള നൂറുകണക്കിന് ജീവകാരുണ്യ സംഘടനകള്‍ക്കും മത സംഘടനകള്‍ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.

സംഘടനകള്‍ക്ക് ലഭിച്ചിട്ടുള്ള സംഭാവനകളില്‍ നിരോധിക്കപ്പെട്ടിട്ടുള്ള നോട്ടുകളുണ്ടോ എന്ന് പരിശോധിക്കുന്നതിനും കള്ളപ്പണം എത്താനുള്ള സാധ്യതകള്‍ കണക്കിലെടുത്തുമാണ് ആദായനികുതി വകുപ്പിന്റെ നീക്കം. രാജ്യത്തെ മൂല്യമേറിയ 500, 1000 രൂപ നോട്ടുകള്‍ കള്ളനോട്ട് തടയുന്നതിനായി പിന്‍വലിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം.

കള്ളപ്പണം പുറത്തുവരും

കള്ളപ്പണം പുറത്തുവരും

നികുതിയില്‍ നിന്ന് ഇളവ് നല്‍കിയിട്ടുള്ള ജീവകാരുണ്യ സംഘടനകള്‍, എന്‍ജിഒകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തിലൊരു നോട്ടീസ് അയയ്ക്കുന്നത് വഴി ഇത്തരം സ്ഥാപനങ്ങള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാവുന്നത് തടയാനുള്ള നീക്കവുമാണ് ആദായനികുതി വകുപ്പ് നടത്തുന്നത്.

കണക്കുകള്‍ സമര്‍പ്പിക്കണം

കണക്കുകള്‍ സമര്‍പ്പിക്കണം

മാര്‍ച്ച് 31 മുതല്‍ നവംബര്‍ എട്ടുവരെയുള്ള സംഭാവനകള്‍ സ്വീകരിച്ചതിന്റെ കണക്കുകള്‍ ആദായ നികുതി വരുപ്പിന് സമര്‍പ്പിക്കാനാണ് എന്‍ജിഒകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. നോട്ട് നിരോധനം നിലവില്‍ വന്നതുവരെയുള്ള സംഭാവനയുടെ കണക്കുകളാണ് ഇതോടെ ഈ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കേണ്ടത്.

ഡിസംബറിന് ശേഷം

ഡിസംബറിന് ശേഷം

ഡിസംബര്‍ മുപ്പതിന് ശേഷം ജീവകാരുണ്യ സംഘടനകളും മതസംഘടനകളും മാര്‍ച്ച് 31 മുതല്‍ നവംബര്‍ എട്ട് വരെയുള്ള സാമ്പത്തിക ഇടപാടിന്റെ കണക്കുകളാണ് ആദായനികുതി വകുപ്പിന് സമര്‍പ്പിക്കേണ്ടത്.

പണം സ്വീകരിക്കരുത്

പണം സ്വീകരിക്കരുത്

നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുകയോ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഇത്തരം സംഘടനകളോട് ആദായനികുതി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
Demonetisation: Income Tax dept notices to charitable, religious organisations nationwide. Income tax department directs to submit documents of donations after December 30th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X