കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്തവരൊക്കെ സൂക്ഷിച്ചോളൂ, ആദായനികുതി വകുപ്പ് നിങ്ങളെ വെള്ളം കുടിപ്പിക്കും...

പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

ചെന്നൈ: നോട്ട് നിരോധനത്തെ തുടര്‍ന്ന് കയ്യിലുള്ള പണമെല്ലാം ബാങ്കില്‍ നിക്ഷേപിച്ചവരെല്ലാം ഒന്ന് കരുതിയിരിക്കുന്നതാവും നല്ലത്. നവംബര്‍ 8 നു ശേഷം 2.5 ലക്ഷത്തിനു മുകളില്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്കെല്ലാം ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചുതുടങ്ങി.

നവംബര്‍ 8 നാണ് രാജ്യത്തെ 500,1000 രൂപയുടെ കറന്‍സികള്‍ അസാധുവാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം വന്നത്. രാജ്യത്ത് കുമിഞ്ഞ് കൂടിയിരിക്കുന്ന കള്ളപ്പണം കണ്ടെത്താനെന്ന ലക്ഷ്യമായിരുന്നു നിരോധനത്തിനു പിന്നിലെ പ്രധാന കാരണം. നവംബര്‍ 8നു ശേഷം ബാങ്ക് അക്കൗണ്ടുകളില്‍ 2.5 ലക്ഷം രൂപയോ അതിനു മുകളിലോ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് ശേഖരിക്കുന്നുണ്ട്. പരിധിക്ക് മുകളില്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം ഉറവിടം വ്യകതമാക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നിങ്ങള്‍ നിരീക്ഷണത്തിലാണ്

നിങ്ങള്‍ നിരീക്ഷണത്തിലാണ്

നവംബര്‍ 8 നു ശേഷം ബാങ്കുകളില്‍ 2.5 ലക്ഷം രൂപയ്ക്ക് മുകളില്‍ പണമിടപാട് നടത്തിയവരുടെ വിവരങ്ങളെല്ലാം അദായനികുതി വകുപ്പ് ശേഖരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ആദായനികുതി വകുപ്പ് നോട്ടീസ് അയക്കാനും ആരംഭിച്ചിരിക്കുന്നു.

എല്ലാ ഇടപാടുകളും പരിശോധിക്കുന്നു

എല്ലാ ഇടപാടുകളും പരിശോധിക്കുന്നു

നിശ്ചിത പരിധിക്ക് മുകളില്‍ ബാങ്കില്‍ ഡെപ്പോസിറ്റ് നടത്തിയവരുടെ വിവരങ്ങള്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനും തുടര്‍ന്ന് ആദായനികുതി വകുപ്പിനും കൈമാറുന്നുണ്ട്. ഈ അക്കൗണ്ടുകളിലെ എല്ലാ ഇടപാടുകളും ആദായനികുതി വകുപ്പ് പരിശോധിക്കുന്നതായിരിക്കും.

നോട്ടീസിലെ ചോദ്യങ്ങള്‍

നോട്ടീസിലെ ചോദ്യങ്ങള്‍

പ്രധാനമായും നിങ്ങളുടെ പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്നത്. പണം എങ്ങനെ ലഭിച്ചു എന്നതിന്റെ വിശദീകരണവും നല്‍കേണ്ടി വരും.

സംഭാവനകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ട്

സംഭാവനകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ട്

വ്യക്തികള്‍ക്ക് മാത്രമല്ല, 2.5 ലക്ഷത്തിനു മുകളില്‍ നിക്ഷേപം നടന്ന സന്നദ്ധ സംഘടനകളുടെ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ഇവര്‍ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ കാരണം പല ചാരിറ്റബിള്‍ സൊസൈറ്റികളും ഇപ്പോള്‍ ഉയര്‍ന്ന തുക സംഭാവനയായി സ്വീകരിക്കുന്നില്ല. സന്നദ്ധ സംഘടനകള്‍ക്ക് കള്ളപ്പണം നല്‍കി വെളുപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടെന്നാണ് അറിയുന്നത്.

English summary
The Income Tax department has been issuing notices to individuals and companies that deposited Rs 2.5 lakh or more,asking them to show the source as well as income tax returns for at least two years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X