കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോയസ് ഗാര്‍ഡനില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്... നിര്‍ണായക രേഖകള്‍ ലഭിച്ചു?

വെള്ളിയാഴ്ച രാത്രിയോടെയാണ് റെയ്ഡ് നടന്നത്

  • By Manu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന പോയസ് ഗാര്‍ഡനില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ റെയ്ഡ്. പോയസ് ഗാര്‍ഡനിലെ ഓഫീസ് ബ്ലോക്കിലാണ് വെള്ളിയാഴ്ച രാത്രി ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

1

റെയ്ഡിനെതിരേ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തത്തെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പോയസ് ഗാര്‍ഡനിലെ ഓഫീസ് ബ്ലോക്കിനെ കൂടാതെ ജയലളിതയുടെ തോഴിയായിരുന്ന വി കെ ശശികല ഉപയോഗിച്ച മുറിയിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

2

പോയസ് ഗാര്‍ഡനിലെ മുഴുവന്‍ സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാത്രി ഒമ്പത് മണിയോടെയാണ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്. ജയലളിതയുടെ പേഴ്സനല്‍ സെക്രട്ടറിയും സഹായിയായിരുന്ന പൂങ്കുന്ദ്രന്റെ മുറിയും രേഖകള്‍ സൂക്ഷിച്ചു വച്ചിട്ടുള്ള മുറിയും പിന്നെ ശശികലയുടെ മുറിയുമാണ് പരിശോധിച്ചതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

3

റെയ്ഡ് നടക്കുമ്പോള്‍ സാക്ഷികളായി തങ്ങളെ അവിടേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ ചെയ്തു കൊടുക്കാന്‍ അനുവദിക്കണമെന്നും ശശികലയുടെ അഭിഭാഷകര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇവരെ അകത്തേക്ക് കടത്തിവിട്ടില്ല. പോലീസ് ഇവരോട് തിരിച്ചുപോവാന്‍ നിര്‍ദേശിക്കുകയായിരുന്നു. പോയസ് ഗാര്‍ഡന്‍ ഇപ്പോള്‍ ഏറക്കുറെ ശൂന്യമാണ്. രണ്ടു പേര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ഒരു ലാപ്‌ടോപ്പും മറ്റു ചില രേഖകളും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. പല നിര്‍ണായക രേഖകളും ഉദ്യോഗസ്ഥര്‍ക്കു ഇവിടെ നിന്നും ലഭിച്ചതായും സൂചനയുണ്ട്.

4

തമിഴ്‌നാട്ടില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആദായ നികുതി വകുപ്പിന്റെ വ്യാപകമായ റെയ്ഡാണ് നടക്കുന്നത്. ശശികലയുടേതും സഹായികളുടേതുമടക്കം 187 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആദായ നികുതി വകുപ്പ് വ്യാപകമായ റെയ്ഡുകള്‍ സംഘടിപ്പിച്ചതോടെ എന്തു കൊണ്ടാണ് ജയലളിതയുടെ വീട് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നതെന്ന് ശശികല, ടിടിവി ദിനകരന്‍ വിഭാഗങ്ങള്‍ ചോദിച്ചിരുന്നു. ജയലളിതയുടെ വീടും സമ്പത്തുമെല്ലാം ചിലര്‍ ദുരുപയോഗപ്പെടുത്തുന്നതായി എതിര്‍ പാര്‍ട്ടിയംഗങ്ങള്‍ നേരത്തേ ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു.

English summary
Raids at Jayalalithaa’s Poes Garden Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X