കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ റെയ്‌ഡെങ്കില്‍ എന്തുകൊണ്ട് അമിത് ഷായുടെ വീട്ടില്‍ പാടില്ലെന്ന് മമത

13 ഇടങ്ങളിലാണ് ബുധനാഴ്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്

Google Oneindia Malayalam News

ദില്ലി: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി രാമന മോഹന റാവുവിന്റെ വീട്ടിലെ ആദായ നികുതി വകുപ്പ് റെയ്ഡിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചീഫ് സെക്രട്ടറിയുടെ വീട് റെയ്ഡ് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് അമിത് ഷായുടേയുള്‍പ്പെടെ പണം ശേഖരിക്കുന്നവരുടെ വീട്ടില്‍ റെയ്ഡ് നടത്തിക്കൂടെന്നാണ് മമത ഉന്നയിക്കുന്ന ചോദ്യം.

തമിഴിനാട് ചീഫ് സെക്രട്ടറി രാമമോഹന റാവുവിന്റെയും മകന്റയും ബന്ധുക്കളുടേയും ചെന്നൈയിലേയും ചിറ്റൂരിലേയും വീടുകളിലുള്‍പ്പെടെ 13 ഇടങ്ങളിലാണ് ബുധനാഴ്ച രാവിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. നോട്ട് നിരോധനത്തോടെ കണക്കില്‍പ്പെടാത്ത പണം കണ്ടെടുക്കാന്‍ ആദായ നികുതി വകുപ്പ് വ്യാപകമായി റെയ്ഡ് നടത്തുന്നതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ വീട്ടിലെ റെയ്ഡ്.

അഴിമതിയ്ക്ക് കൂട്ടുനിന്നു

അഴിമതിയ്ക്ക് കൂട്ടുനിന്നു

ചീഫ് സെക്രട്ടറിയ്‌ക്കെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.

നികുതി വെട്ടിപ്പ് നടത്തി!

നികുതി വെട്ടിപ്പ് നടത്തി!

നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍
ചെന്നൈയിലെ അണ്ണാ നഗറിലുള്ള ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ രാവിലെ 5.30ഓടെയാണ് 20ഓളം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി റെയ്ഡ് ആരംഭിച്ചത്.

വീഴ്ത്തിയത് മണല്‍

വീഴ്ത്തിയത് മണല്‍

അനധികൃത മണല്‍ ഖനനത്തില്‍ ജെ ശേഖര്‍ റെഡ്ഡിയ്‌ക്കൊപ്പം ചീഫ് സെക്രട്ടറിയ്ക്കും പങ്കുണ്ടെന്ന ആരോപണങ്ങളാണ് റെയ്ഡിലേയ്ക്ക് നയിച്ചത്.

സ്വര്‍ണ്ണവും പണവും

സ്വര്‍ണ്ണവും പണവും

ജെ ശേഖര്‍ റെഡ്ഡിയുടെ ചെന്നൈയിലേയും സഹോദരന്‍ ശ്രീനിവാസലുവിന്റെ വെല്ലൂരിലെ വീട്ടിലും നടത്തിയ റെയ്ഡില്‍ 136 കോടി രൂപ വരുന്ന പഴയതും പുതിയതുമായ നോട്ടുകളും 177 കോടിയുടെ സ്വര്‍ണ്ണവും രണ്ടിടങ്ങളില്‍ നിന്നുമായി ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു.

ആ പണി നടപ്പില്ല

ആ പണി നടപ്പില്ല

നികുതി വെട്ടിപ്പ് നടത്തി പണം സൂക്ഷിച്ച കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശേഖര്‍ റെഡ്ഡിയ്ക്കും മറ്റ് നാല് പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു.

English summary
Income Tax officials raid Tamil Nadu chief secretary Rama Mohan Rao's residence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X