ആം ആദ്മി എംഎല്‍എയുടെ വസതിയില്‍ ആദായനികുതി റെയ്ഡ്
ദില്ലി: ദില്ലിയില്‍ ആം ആദ്മി എംഎല്‍എമാരുടെ പിന്നാലെത്തനെനയുണ്ട് പോലീസും പരിവാരങ്ങളും. എംഎല്‍എമാര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത് ദില്ലിയില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയിലെ ഒരു എംഎല്‍എ കൂടി നിയമ നടപടിയിലേക്ക് നീങ്ങുകയാണ്.
ഛത്തര്‍പൂര്‍ എംഎല്‍എ കര്‍താര്‍ സിങ് തന്‍വാറിന്റെ ദക്ഷിണ ദില്ലിയിലെ വസതിയില്‍ ബുധനാഴ്ച പുലര്‍ച്ചെ അദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തി. ഈ റെയ്‌ഡോഡുകൂടി കേന്ദ്ര സര്‍ക്കാറും ദില്ലി സര്‍ക്കാറും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയാണ്.

മോദിജി സിബിഐയെയും അഴിമതി വിരുദ്ധ ബ്യൂറോയെയും ദില്ലി പോലീസിനെയും തങ്ങള്‍ക്കെതിരെ ഉപയോഗിച്ചു. ഇപ്പോള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെയും ഉപയോഗിക്കുകയാണ്. ഇതുകൊണ്ടൊന്നും ആം ആദ്മി മുട്ടുകുത്തില്ലെന്ന് പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെ ട്വീറ്റ് ചെയ്തു.
ജനാധിപത്യ തത്വങ്ങള്‍ മോദി തൂത്തെറിയുകയാണെന്നും ദിവസവും ഒരു എഎപി എംഎല്‍എയെയാണ് മോദി ലക്ഷ്യമിട്ടിരിക്കുന്നതെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഒട്ടുമിക്ക നേതാക്കളും റെയിഡില്‍ പ്രതിഷേധം അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.












Click it and Unblock the Notifications