അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റേയും വീടുകളിൽ ഐടി റെയ്ഡ്: മുംബൈയിൽ അരിച്ചുപെറുക്കി ഉദ്യോഗസ്ഥർ
മുംബൈ: ബോളിവുഡ് താരങ്ങളുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്. തപ്സി പന്നു, വികാസ് ബഹൽ, ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപ് എന്നിവരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് റെയ്ഡ് നടത്തിയത്. അനുരാഗ് കശ്യപിന്റെ നിർമാണ കമ്പനിയായ ഫാന്റെ ഫിലിംസുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നിട്ടുള്ളത്. മുംബൈയിലെ പലയിടങ്ങളിലും ഇന്ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്.
Recommended Video
മുംബൈയിലെ പലയിടങ്ങളിലും ഇന്ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മൂവരുടേയും വീടുകളിലെത്തുന്നത്. ബോളിവുഡ് താരങ്ങളുടെ വീടുകൾക്ക് പുറമേ മുംബൈയിലെ 20 ഓളം സ്ഥലങ്ങളിലും ഒരേസമയം റെയ്ഡുകൾ നടന്നിരുന്നു. നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് റെയ്ഡ് നടത്തിയതെന്നാണ് ആദായനികുതി വകുപ്പ് ആരോപിക്കുന്നത്. റെയ്ഡ് നടത്തിയ കാര്യം ആദായനികുതി വകുപ്പ് ട്വീറ്റിലാണ് അറിയിച്ചിട്ടുള്ളത്.

അനുരാഗ് കശ്യപ്, സംവിധായകൻ വിക്രമാദിത്യ മോട് വാനെ, നിർമ്മാതാവ് മധു മന്തേന, വികാസ് ബഹൽ എന്നിവർ ചേർന്ന് 2011 ൽ സ്ഥാപിച്ച ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയായിരുന്നു ഫാന്റം ഫിലിംസ്. ഫാന്റം ഫിലിംസ് സഹസ്ഥാപകൻ വികാസ് ബഹ്‌ലിനെതിരെ പീഡന കുറ്റം ചുമത്തിയതിനെത്തുടർന്ന് 2018 ഒക്ടോബറിൽ കമ്പനി പിരിച്ചുവിടുകയായിരുന്നു.
അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
ബലാത്സംഗത്തിനിരയായ പ്രതിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടോ എന്ന് സുപ്രീംകോടതിയിൽ വെച്ച് ചീഫ് ജസ്റ്റിസ് ചോദിച്ചത് വിവാമായിരുന്നു. ഇതിനെതിരെ തപ്‌സി പന്നുവും രംഗത്തെത്തിയിരുന്നു. ഗായിക സോണ മോഹൻപാത്രയെപ്പോലുള്ള മറ്റ് ചില സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു.
നന്ദിത ശ്വേതയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications