നൂറ് കോടിയിലധികം കണക്കില്‍പ്പെടാത്ത സാമ്പത്തിക ഇടപാടുകൾ, 2 കോൺഗ്രസ് എംഎൽഎമാർ കുരുക്കിൽ
ദില്ലി: ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ജാര്‍ഖണ്ഡിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്നും കണ്ടെത്തിയത് നൂറ് കോടിയിലധികം കണക്കില്‍പ്പെടാത്ത സാമ്പത്തിക ഇടപാടുകളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് ആദായ നികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാരായ പ്രദീപ് യാദവ്, അനൂപ് സിംഗ് എന്നിവരുടെ വീടുകളിലും ഇവരുടെ സഹായികളുടെ സ്ഥാപനങ്ങളിലുമടക്കമാണ് റെയ്ഡ് നടന്നത്.
നവംബര്‍ 4 മുതല്‍ക്കാണ് ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ജാര്‍ഖണ്ഡിലെ റാഞ്ചി, ഗോഡ, ബെര്‍മോ, ധുംക, ജംഷേഡ്പൂര്‍, ചൈബാസ എന്നിവിടങ്ങളിലും ബിഹാറിനെ പാറ്റനയിലും പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലും ഹരിയാനയിലെ ഗുഡ്ഗാവിലും ആദായ നികുതി വകുപ്പ് കഴിഞ്ഞ ഒരാഴ്ചയായി പരിശോധനകള്‍ നടത്തുകയാണ്.

അനൂപ് സിംഗ് ബെര്‍മോ മണ്ഡലത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എയാണ്. ആദായ നികുതി വകുപ്പിന്റെ പരിശോധനയുമായി സഹകരിക്കുമെന്ന് അനൂപ് സിംഗ് റാഞ്ചിയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. പ്രദീപ് യാദവ് പൊരിയാഹത് മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ്. ജെവിഎം-പിയില്‍ നിന്നുമാണ് യാദവ് കോണ്‍ഗ്രസിലേക്ക് എത്തിയത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നയിക്കുന്ന ജാര്‍ഖണ്ഡ് സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. കല്‍ക്കരി ബിസിനസ്സുമായി ബന്ധപ്പെട്ട ചിലയിടങ്ങളിലാണ് പരിശോധന നടത്തിയത് എന്ന് സിബിഡിടി പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
2 കോടിയിലധികം വരുന്ന കണക്കില്‍പ്പെടാത്ത പണം റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല നൂറ് കോടിയില്‍ അധികം വരുന്ന കണക്കില്‍ പെടാത്ത സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും കണ്ടെത്തി. നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുമുണ്ട്. രേഖകള്‍ പരിശോധനിച്ചതില്‍ നിന്നും വ്യക്തമായത് ഈ സംഘം വലിയ നികുതി വെട്ടിപ്പാണ് പല മാര്‍ഗങ്ങളിലൂടെ നടത്തിയത് എന്നാണ്. സ്ഥാവര സ്വത്തുക്കളുടെ രൂപത്തില്‍ പല നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്. ഇവയുടെ വരുമാന സ്‌ത്രോസ്സ് വെളിപ്പെടുത്താനായിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഇറാന്‍ അന്‍സാരി, രാജേഷ് കച്ചാപ്, നമന്‍ ബിക്‌സല്‍ കൊംഗാരി എന്നീ മൂന്ന് എംഎല്‍എമാര്‍ ചേര്‍ന്ന് സോറന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ അനൂപ് സിംഗ് എംഎല്‍എ ആരോപിച്ചിരുന്നു.












Click it and Unblock the Notifications