കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിനെ വിറപ്പിച്ച് കേന്ദ്രം; കമല്‍നാഥിനെ പൂട്ടാന്‍ നീക്കം, 50 ഇടങ്ങളില്‍ പുലര്‍ച്ചെ പരിശോധന

Google Oneindia Malayalam News

ഭോപ്പാല്‍: ബിജെപിയുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് കഴിഞ്ഞ ഡിസംബറിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മധ്യപ്രദേശില്‍ വേറിട്ട ചില നീക്കങ്ങള്‍ നടക്കുന്നു.

മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയം ഞായറാഴ്ച പുലര്‍ച്ചെ കേന്ദ്ര ഏജന്‍സിയായ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നു. മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധമുള്ള 50 ഇടങ്ങളിലാണ് റെയ്ഡ്. കമല്‍നാഥുമായി ബന്ധമുള്ള ദില്ലിയിലെ കേന്ദ്രങ്ങളിലും വ്യാപക റെയ്ഡ് നടക്കുകയാണ്. ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ.....

കമല്‍നാഥുമായി ബന്ധമുള്ള സ്ഥലങ്ങള്‍

കമല്‍നാഥുമായി ബന്ധമുള്ള സ്ഥലങ്ങള്‍

മധ്യപ്രദേശിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. ദില്ലിയിലെ ചില കേന്ദ്രങ്ങളിലും റെയ്ഡ് തുടരുകയാണ്. എല്ലാ സ്ഥലങ്ങളും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധമുള്ളതാണ്. നികുതി വെട്ടിപ്പ് നടത്തിയെന്നതാണ് റെയ്ഡിന് കാരണം.

മുന്‍ ഉദ്യോഗസ്ഥരുടെ വീട്ടില്‍

മുന്‍ ഉദ്യോഗസ്ഥരുടെ വീട്ടില്‍

ഇന്‍ഡോര്‍, ഭോപ്പാല്‍, ദില്ലിയിലെ ഗ്രീന്‍പാര്‍ക്ക് എന്നിവിടങ്ങളിലാണ് റെയ്ഡ്. കമല്‍നാഥിന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കാക്കര്‍, മുന്‍ ഉപദേഷ്ടാവ് രാജേന്ദ്ര മിഗ്ലാനി, മരുമകന്റെ കമ്പനിയായ മോസര്‍ ബായറിലെ ജീവനക്കാര്‍ എന്നിവരുടെ വസതികളിലാണ് റെയ്ഡ്.

തിരഞ്ഞെടുപ്പിന് മുമ്പ് രാജി

തിരഞ്ഞെടുപ്പിന് മുമ്പ് രാജി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കാക്കറും മിഗ്ലാനിയും രാജിവെച്ചത്. ഇപ്പോള്‍ അവര്‍ കമല്‍നാഥിന്റെ ഉപദേശക സംഘത്തിലില്ല. കമല്‍നാഥിന്റെ ബന്ധു രതുല്‍ പുരിയുടെ കമ്പനിയിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ റെയ്ഡിനെത്തി.

ദില്ലിയില്‍ നിന്നെത്തിയ സംഘം

ദില്ലിയില്‍ നിന്നെത്തിയ സംഘം

ദില്ലിയില്‍ നിന്നെത്തിയ സംഘമാണ് ഇന്‍ഡോറില്‍ റെയ്ഡ് നടത്തിയത്. വിജയ നഗറിലെ കക്കാറിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്. ഇതുകൂടാതെ കമല്‍നാഥുമായി ബന്ധമുള്ള ഭോപ്പാലിലെ ചില കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എല്ലാ സ്ഥലങ്ങളിലും ഒരേ സമയം

എല്ലാ സ്ഥലങ്ങളിലും ഒരേ സമയം

എല്ലാ സ്ഥലങ്ങളിലും ഒരേ സമയമായിരുന്നു റെയ്ഡ്. ഒട്ടേറെ രേഖകള്‍ സംഘം പിടിച്ചെടുത്തു. ഇത് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശ് പോലീസ് ഓഫീസറായിരുന്ന കക്കാറിനെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോഴാണ് പ്രത്യേക സുരക്ഷാ ഓഫീസറായി കമല്‍നാഥ് നിയമിച്ചത്.

ഒട്ടേറെ വ്യവസായ സ്ഥാപനങ്ങള്‍

ഒട്ടേറെ വ്യവസായ സ്ഥാപനങ്ങള്‍

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന കാന്തിലാല്‍ ഭുരിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനായും കക്കാര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുള്ളവരാണ് കക്കാറിന്റെ കുടുംബം. നിരവധി ആശുപത്രികളും ഇവര്‍ നടത്തുന്നുണ്ട്.

 പുലര്‍ച്ചെ മൂന്ന് മണിക്ക്

പുലര്‍ച്ചെ മൂന്ന് മണിക്ക്

കൊല്‍ക്കത്ത കേന്ദ്രമായുള്ള വ്യവസായി പരസ് മാള്‍ ലോധയുടെ വസതിയിലും ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് എല്ലായിടത്തും റെയ്ഡ് തുടങ്ങിയത്. 200ഓളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പോലീസുമാണ് റെയ്ഡ് നടത്തുന്നത്.

 കണക്കില്‍പ്പെടാത്ത പണം

കണക്കില്‍പ്പെടാത്ത പണം

കണക്കില്‍പ്പെടാത്ത പണം റെയ്ഡിനിടെ ലഭിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഹവാല പണം വിതരണം ചെയ്യുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരം. കൂടാതെ നികുതി വെട്ടിപ്പ് നടത്തിയവരെ കുറിച്ചും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ആരാണ് രതുല്‍ പുരി

ആരാണ് രതുല്‍ പുരി

വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ആരോപണ വിധേയനാണ് വ്യവസായിയായ രതുല്‍ പുരി. ഇദ്ദേഹത്തെ ദില്ലിയില്‍ വച്ച് കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇയാളുടെ കൊല്‍ക്കത്തയിലെയും ഭോപ്പാലിലെയും ഓഫീസുകളില്‍ റെയ്ഡ് നടന്നിരിക്കുന്നത്.

 ദില്ലിയില്‍ നിന്ന് സിആര്‍പിഎഫ് ഭടന്‍മാര്‍

ദില്ലിയില്‍ നിന്ന് സിആര്‍പിഎഫ് ഭടന്‍മാര്‍

ദില്ലിയില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ 150 സിആര്‍പിഎഫ് ഭടന്‍മാര്‍ പുറപ്പെട്ടിരുന്നു. എന്തിനാണ് ഇത്രയും ഭടന്‍മാര്‍ ഒരുമിച്ച് മധ്യപ്രദേശിലേക്ക് പോയതെന്ന് കേന്ദ്രം വ്യക്തമായിരുന്നില്ല. രഹസ്യാന്വേഷണ വിഭാഗം കേന്ദ്രത്തോട് വിശദാംശങ്ങള്‍ തേടിയപ്പോള്‍ തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായിട്ടാണ് എന്നാണ് പറഞ്ഞത്.

സംസ്ഥാനങ്ങളെ അറിയിക്കാതെ

സംസ്ഥാനങ്ങളെ അറിയിക്കാതെ

മധ്യപ്രദേശ്, ദില്ലി, ബംഗാള്‍ എന്നിവയ്ക്ക് പുറമെ ഗോവയിലും റെയ്ഡ് നടന്നിട്ടുണ്ട്. എല്ലായിടത്തും ഒരേസമയമായിരുന്നു. ദില്ലിയില്‍ നിന്നെത്തിയ സംഘമാണ് എല്ലായിടത്തും റെയ്ഡ് നടത്തിയത്. വളരെ രഹസ്യമായി നടത്തിയ നീക്കം സംസ്ഥാന സുരക്ഷാ വിഭാഗങ്ങളെ പോലും അറിയിക്കാതെയായിരുന്നു.

കോണ്‍ഗ്രസ്-എഎപി സഖ്യം വ്യാപിപ്പിക്കും; 18 മണ്ഡലങ്ങളില്‍... ദില്ലിയില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്കോണ്‍ഗ്രസ്-എഎപി സഖ്യം വ്യാപിപ്പിക്കും; 18 മണ്ഡലങ്ങളില്‍... ദില്ലിയില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്

English summary
I-T searches 50 locations of people linked to MP CM Kamal Nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X