ആദായ നികുതി കുറയ്ക്കുന്നത് പരിഗണനയില്‍... കൂടുതല്‍ പരിഷ്കരണങ്ങള്‍, ധനമന്ത്രി പറയുന്നത് ഇങ്ങനെ
ദില്ലി: രാജ്യത്തെ സമ്പദ് മേഖല സജീവമാക്കാന്‍ നിരവധി പദ്ധതികള്‍ വരുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്. നിരവധി പരിഷ്കരണങ്ങള്‍ സര്‍ക്കാര്‍ അണിയറയില്‍ തയ്യാറാക്കുന്നുണ്ട്. അതേസമയം വ്യക്തികള്‍ക്കുള്ള ആദായ നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഉള്ളതെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് ഇതുവരെ ധനമന്ത്രി സമ്മതിച്ചിട്ടില്ല. എന്നാല്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

ജിഡിപി നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഏറ്റവും മോശം നിരക്കിലെത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിവിധ കാര്യങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ആദ്യ ഘട്ടമാണ് ധനമന്ത്രി സൂചിപ്പിച്ചിരിക്കുന്നത്. 4.5 ശതമാനത്തിലേക്ക് ജിഡിപി നിരക്ക് രണ്ടാം പാദത്തില്‍ താഴ്ന്നത്. ആദ്യ പാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചാ നിരക്കുണ്ടായിരുന്നു. ഓഗസ്റ്റിനും സെപ്റ്റംബറിലും കൈകൊണ്ട നടപടികള്‍ സാമ്പത്തിക മേഖലയെ വളര്‍ത്തുമെന്നും നിര്‍മല പറഞ്ഞു.
പ്രുഡന്‍ഷ്യന്‍ നോര്മ്സില് യാതൊരു വിട്ടുവീഴ്ച്ചയും വരുത്താതെ തന്നെ പൊതുമേഖലാ ബാങ്കുകള്‍ അഞ്ച് ലക്ഷം കോടി വിതരണം ചെയ്ത് ക ഴിഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെയ്ത കാര്യമാണിത്. അതേസമയം ഇപ്പോള്‍ ഉറപ്പിച്ചൊരു കാര്യവും ഞാന്‍ പറഞ്ഞില്ല. അങ്ങനെ പറഞ്ഞാല്‍ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നില്ലേ എന്ന ചോദ്യം ഉയരാമെന്നും ധനമമന്ത്രി പറഞ്ഞു.
ജനങ്ങളുടെ കൈയ്യില്‍ പണം നില്‍ക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് വ്യക്തിപരമായ നികുതി കുറയ്ക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ട്. നിരവധി കാര്യങ്ങളില്‍ ഒന്നാണ് അതെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു. ഒരിക്കലും നികുതിദായകരില്‍ നിന്ന് പിടിച്ച് പറിക്കില്ല. നികുതി സമ്പ്രദായം കൂടുതല്‍ എളുപ്പമാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications