കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായ നികുതി കുറയ്ക്കുന്നത് പരിഗണനയില്‍... കൂടുതല്‍ പരിഷ്‌കരണങ്ങള്‍, ധനമന്ത്രി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സമ്പദ് മേഖല സജീവമാക്കാന്‍ നിരവധി പദ്ധതികള്‍ വരുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നിരവധി പരിഷ്‌കരണങ്ങള്‍ സര്‍ക്കാര്‍ അണിയറയില്‍ തയ്യാറാക്കുന്നുണ്ട്. അതേസമയം വ്യക്തികള്‍ക്കുള്ള ആദായ നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഉള്ളതെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് ഇതുവരെ ധനമന്ത്രി സമ്മതിച്ചിട്ടില്ല. എന്നാല്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

1

ജിഡിപി നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഏറ്റവും മോശം നിരക്കിലെത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിവിധ കാര്യങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ആദ്യ ഘട്ടമാണ് ധനമന്ത്രി സൂചിപ്പിച്ചിരിക്കുന്നത്. 4.5 ശതമാനത്തിലേക്ക് ജിഡിപി നിരക്ക് രണ്ടാം പാദത്തില്‍ താഴ്ന്നത്. ആദ്യ പാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചാ നിരക്കുണ്ടായിരുന്നു. ഓഗസ്റ്റിനും സെപ്റ്റംബറിലും കൈകൊണ്ട നടപടികള്‍ സാമ്പത്തിക മേഖലയെ വളര്‍ത്തുമെന്നും നിര്‍മല പറഞ്ഞു.

പ്രുഡന്‍ഷ്യന്‍ നോര്‍മ്‌സില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്താതെ തന്നെ പൊതുമേഖലാ ബാങ്കുകള്‍ അഞ്ച് ലക്ഷം കോടി വിതരണം ചെയ്ത് ക ഴിഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെയ്ത കാര്യമാണിത്. അതേസമയം ഇപ്പോള്‍ ഉറപ്പിച്ചൊരു കാര്യവും ഞാന്‍ പറഞ്ഞില്ല. അങ്ങനെ പറഞ്ഞാല്‍ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നില്ലേ എന്ന ചോദ്യം ഉയരാമെന്നും ധനമമന്ത്രി പറഞ്ഞു.

ജനങ്ങളുടെ കൈയ്യില്‍ പണം നില്‍ക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് വ്യക്തിപരമായ നികുതി കുറയ്ക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ട്. നിരവധി കാര്യങ്ങളില്‍ ഒന്നാണ് അതെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഒരിക്കലും നികുതിദായകരില്‍ നിന്ന് പിടിച്ച് പറിക്കില്ല. നികുതി സമ്പ്രദായം കൂടുതല്‍ എളുപ്പമാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ഒരു സ്ത്രീയും സുരക്ഷിതയല്ല, ഗവര്‍ണര്‍ സ്ത്രീയായിട്ട് പോലും... ഉന്നാവോയില്‍ തുറന്നടിച്ച് മായാവതിഒരു സ്ത്രീയും സുരക്ഷിതയല്ല, ഗവര്‍ണര്‍ സ്ത്രീയായിട്ട് പോലും... ഉന്നാവോയില്‍ തുറന്നടിച്ച് മായാവതി

English summary
income tax rate cut under consideration says fm nirmala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X