ആദായ നികുതി റിട്ടേണ്‍: ഇനിയും സമയം പാഴാക്കല്ലേ: സമര്‍പ്പിക്കാനുള്ള സമയം ഇതുവരെ മാത്രം
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഇനിയും സമര്‍പ്പിച്ചില്ലേ? എങ്കില്‍ വേഗം ആയിക്കോളൂ. രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടി.
ആദായ നികുതി ഫയലിങ് ഇന്നലെ അവസാനിക്കാനിരിക്കെയാണ് ഇന്ന് ഒരു ദിവസം കൂടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയത്. പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ കാരണം നികുതി ദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നു കൂടി നീട്ടിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസാണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
ഇതു വരെ ആളുകള്‍ 7.3 കോടി റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞു. സമയപരിധിക്കുളളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നികുതി ദായകര്‍ക്ക് പിഴ അടയ്‌ക്കേണ്ടി വരും. ഇതിനു പുറമെ ആനൂകൂല്യങ്ങളും നഷ്ടമാകും. നേരത്തെ ജൂലൈ 31 ആയിരുന്നു സമയപരിധി പിന്നീടിത് സെപ്റ്റംബര്‍ 15 ആക്കിയിരുന്നു.

സമയം നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് സമയപരിധി നീട്ടാന്‍ തീരുമാനിച്ചത്. റിട്ടേണ്‍ സമര്‍പ്പണത്തിന് അവസാനം നിമിഷം തിരക്കേറിയതോടെ പോര്‍ട്ടലിലുണ്ടായ തകരാറുകള്‍ പരിഹരിക്കുന്നതിനായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. ഇതേതുടര്‍ന്നാണ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സാവകാശം നല്‍കിയത്.
സൈറ്റിലെ തിരക്ക് കുറയ്ക്കുന്നതിനും ഈ സമയപരിധി നീട്ടല്‍ സഹായകമാകും. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാന്‍ നിര്‍ബന്ധമില്ലാത്ത വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഈ സമയപരിധി നീട്ടല്‍.
ഫയലിങ് അവസാനിക്കാനിരിക്കെയാണ് ഇന്നലെ അര്‍ദ്ധരാത്രിക്ക് തൊട്ടു മുന്‍പ് ആദായനികുതി വകുപ്പിന്റെ തീയതി നീട്ടിയ അറിയിപ്പ് വന്നത്. അതേസമയം, ഇന്നും റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാനാകും, എന്നാല്‍ പിഴ നല്‍കേണ്ടി വരുന്നതിനു പുറമേ ആനുകൂല്യങ്ങള്‍ നഷ്ടമാകുകയും ചെയ്യും. ഇന്നും റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാനാകും, എന്നാല്‍ പിഴ നല്‍കേണ്ടി വരും. ഇതിനു പുറമേ ആനുകൂല്യങ്ങളും നഷ്ടമാകും.












Click it and Unblock the Notifications