ആദായനികുതിയിലെ ഇളവ്, കേന്ദ്ര ബജറ്റില്‍ ഇക്കാര്യങ്ങള്‍ പ്രതീക്ഷിക്കാം
വാര്‍ഷിക വരുമാനം 1.5 ലക്ഷം ഉള്ളവര്‍ മുതല്‍ തുടങ്ങുന്ന നികുതി സ്ലാബില്‍ മാറ്റം വരാനാണ് സാധ്യത
ദില്ലി: കേന്ദ്രബജറ്റ് ഏത് വിധത്തിലായിരിക്കുമെന്ന് ആര്‍ക്കും ഇപ്പോഴും പിടിയില്ല. എന്നാല്‍ ഒരുകാര്യം ഉറപ്പാണ് ആദായനികുതി സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉറപ്പാണ്. പക്ഷേ അത് കൂടുമോ കുറയുമോ എന്നാണ് സാധാരണക്കാരനെ ആശങ്കപ്പെടുത്തുന്നത്.
സാധാരണക്കാരന് മേലുള്ള നികുതി ഭാരം കൂടില്ല കുറയുകയേ ഉള്ളൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശമ്പളം ലഭിക്കുന്ന തുകയില്‍ നിന്ന് ഈടാക്കുന്ന നികുതിയില്‍ വരെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

വീട്ടുവാടകയെ ഒഴിവാക്കും
വീട്ടുവാടകയ്ക്കായി ഒരു കമ്പനി നല്‍കുന്ന തുകയില്‍ നിന്ന് നികുതി ഈടാക്കുന്ന സമ്പ്രദായത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടാകുമെന്നാണ് സൂചന. ഈ തുകയെ നികുതിരഹിതമായി പ്രഖ്യാപിക്കും. ഈ തുകയുടെ വാര്‍ഷിക സംഖ്യ കണക്കാക്കി അതില്‍ 10 ശതമാനം കുറവ് വരുത്താനണ് സാധ്യത. ശമ്പളത്തിന്റെ നികുതിയിലും കുറവ് വരുത്തിയേക്കും.

നികുതി സ്ലാബിലും മാറ്റംവരും
വാര്‍ഷിക വരുമാനം 1.5 ലക്ഷം ഉള്ളവര്‍ മുതല്‍ തുടങ്ങുന്ന നികുതി സ്ലാബില്‍ മാറ്റം വരാനാണ് സാധ്യത. മ്യൂച്ചല്‍ ഫണ്ടുകള്‍, ഇപിഎഫ്, പിപിഎഫ് എന്നിവയുടെ നികുതി ഘടനയിലും മാറ്റമുണ്ടാകും. ഇതിനായി സുകന്യ സമൃദ്ധി അക്കൗണ്ട്, നാഷണല്‍ സേവിങ്ങ്‌സ് സര്‍ട്ടിഫിക്കറ്റ്, എന്നിവയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. ഈ പദ്ധതികളില്‍ നികുതി രഹിത സേവനങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസകാര്യങ്ങളിലെ ചെലവുകള്‍ ഈ പദ്ധതി വഴിയാക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യും.

ഭവനവായ്പാ പലിശ കുറയും
രണ്ടു ലക്ഷം വരെയുള്ള ഭവനവായ്പാ പദ്ധതികളിലെ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യമാണ് സര്‍ക്കാരിന്റെ പ്രധാന പരിഗണനകളിലൊന്ന്. വാടകയ്‌ക്കെടുക്കുന്ന വസ്തുക്കളുടെ വാടകയില്‍ കുറവുവരുത്തേണ്ടത് വാടകയ്ക്ക് നല്‍കുന്നവര്‍ ആണെന്നും ഇത് ലഭിക്കുന്ന തുക അനുസരിച്ചായിരിക്കണമെന്നും ചട്ടമുണ്ട്. വര്‍ഷം രണ്ടുലക്ഷം വരെ മാത്രമേ ഇളവ് ചെയ്യാന്‍ പാടുള്ളൂ എന്നും ചട്ടത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരും.

വയോധികര്‍ക്കും ഇളവ്
60 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വാര്‍ഷിക വരുമാന പ്രകാരം അടയ്ക്കുന്ന തുകയില്‍ 25000 രൂപയുടെ ഇളവുണ്ടാകും. 60 വയസിന് മുകളിലാണെങ്കില്‍ ഇത് 30000 രൂപയാകും. മാതാപിതാക്കള്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള മകനോ മകളോ ആണെങ്കില്‍ ഇവര്‍ക്കും 25000 രൂപ വരെയുള്ള ഇളവുണ്ടാകും. ഇത് 60 വയസിന് മുകളിലുള്ളവര്‍ 30000 രൂപ വരെ ഉയരും.












Click it and Unblock the Notifications