കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപം:വിമതരായി മത്സരിക്കാന്‍ 3 നേതാക്കള്‍

Google Oneindia Malayalam News

ലുധിയാന: 23 സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസില്‍ അതൃപ്തി ശക്തമാവുന്നു. പാർട്ടി സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനെ തുടർന്ന് മൂന്നോളം നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ വിമതരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് പലരും തങ്ങളെ അസംതൃപ്തി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. സമ്രാള, സഹ്‌നേവാൾ, ജാഗ്രോൺ എന്നിവിടങ്ങളിലാണ് പാർട്ടി സ്ഥാനാർത്ഥികള്‍ക്കെതിരെ നേതാക്കള്‍ വിമതരായി രംഗത്ത് വന്നത്. അമ്രിക് സിംഗ് ധില്ലൺ, സത്‌വീന്ദർ കൗർ ബിട്ടി, മൽകിത് സിംഗ് ദഖ എന്നിവരാണ് മേല്‍പ്പറഞ്ഞ സീറ്റുകളില്‍ നിന്നും സ്വതന്ത്രരായി മത്സരിക്കാന്‍ പത്രിക നല്‍കിയത്.

79 കാരനായ ധില്ലനായിരുന്നു സമ്രാളയില്‍ നിന്നും സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ആദ്യം അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നത്. ഈ മണ്ഡലത്തില്‍ നിന്നും മുമ്പ് നാല് തവണ വിജയിച്ചിട്ടുള്ള നേതാവാണ് ധില്ലണ്‍. എന്നാല്‍ ഇത്തവണ ഖന്നയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് വ്യവസായിയായ രൂപീന്ദർ സിംഗ് രാജാ ഗില്ലിനെയാണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ മന്ത്രി കരം ഗില്ലിന്റെ മകനും പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനുമായ രൂപീന്ദർ സിംഗ് രാജാ ഗില്‍ ഖന്ന എംഎൽഎ ഗുർകിരത് കോട്‌ലിയുടെ ബന്ധുവുമാണ്.

channi

"ഞാൻ എന്റെ ചെറുമകൻ കരൺവീർ സിംഗ് ധില്ലണിന് വേണ്ടി ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാർട്ടി അത് നിഷേധിച്ചു. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് ടിക്കറ്റ് നിഷേധിക്കുന്നതിൽ ഹരീഷ് ചൗധരിക്ക് ശക്തമായ പങ്കുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു'- സ്വതന്ത്രനായി പത്രിക സമർപ്പിച്ചതിന് ശേഷം ധില്ലൻ. ഞാന് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു, തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. ഞാൻ 60 വർഷം പാർട്ടിയെ സേവിക്കുകയും പലതവണ ജയിലിൽ പോകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ ജയിച്ച് അധികാരത്തില്‍ വരണമെന്ന ആഗ്രഹം പാർട്ടിക്ക് ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അത്രയും വലിയ തുക ഓഫർ ചെയ്യണമെങ്കില്‍ ദിലീപിന് വല്ല മാനസിക പ്രശ്നവും ഉണ്ടാവണം'; പിന്തുണച്ച് മഹേഷ്'അത്രയും വലിയ തുക ഓഫർ ചെയ്യണമെങ്കില്‍ ദിലീപിന് വല്ല മാനസിക പ്രശ്നവും ഉണ്ടാവണം'; പിന്തുണച്ച് മഹേഷ്

മുൻ മുഖ്യമന്ത്രി രജീന്ദർ കൗർ ഭട്ടലിന്റെ മരുമകൻ വിക്രം ബജ്‌വയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതിന് പിന്നാലെയാണ് സാഹ്‌നേവാളിൽ നിന്നും സ്വതന്ത്രയായ മത്സരിക്കുമെന്ന് പഞ്ചാബി ഗായിക കൂടിയായ സത്വീന്ദർ ബിട്ടിവ്യക്തമാക്കിയത്. യുപി തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് ടിക്കറ്റ് സംവരണം ചെയ്യുന്നതിനെക്കുറിച്ച് പാർട്ടി സംസാരിക്കുമ്പോൾ, പഞ്ചാബിൽ കോൺഗ്രസ് പുരുഷാധിപത്യ രാഷ്ട്രീയമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അവർ വിമർശിച്ചു. 2017 ല്‍ മണ്ഡലത്തില്‍ 4551 വോട്ടുകള്‍ക്കായിരുന്നു ബിട്ടി പരാജയപ്പെട്ടത്.

Recommended Video

cmsvideo
Why didn't the BJP give tickets to Muslim candidates? CM Yogi responded

English summary
Inconveniences in Punjab Congress following candidate announcement: 3 eaders will contest as Rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X