കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിമാരില്‍ കോടിപതികള്‍ കൂടി

Google Oneindia Malayalam News

ദില്ലി : അഞ്ചുമാസത്തിനിടെ കേന്ദ്രമന്ത്രിസഭയിലെ കോടിപതികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍)ആണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

മന്ത്രിസഭയിലെ ചില അംഗങ്ങളുടെ സ്വത്തുവകകളില്‍ കോടികളുടെ വ്യതിയാനമാണ് അഞ്ചുമാസം കൊണ്ട് ഉണ്ടായിരിക്കുന്നത്. പലരും വ്യവസ്ഥാപിതമായ രീതിയിലല്ല കണക്കുകള്‍ നല്‍കിയിരിക്കുന്നതെന്നതാണ് വിലയിരുത്തല്‍. പലരും ഭൂമിയ്ക്കും മറ്റ് ആസ്തികള്‍ക്കും കൃത്യമായ മൂല്യമല്ല രേഖപ്പെടുത്തിയിട്ടുളളത്. എഡിആര്‍ അനാലിസിസ് പ്രകാരം 45 മന്ത്രിമാരില്‍ 41 പേരും കോടിപതികളാണ്. കുറഞ്ഞത് 14.32 കോടിയുടെ ആസ്തിയെങ്കിലും ഇവര്‍ക്കുണ്ട്.

cabinet

ജിതേന്ദ്രസിങ്, വി.കെ. സിങ്, അനന്ത് കുമാര്‍, ശ്രീപദ് നായിക് എന്നീ മന്ത്രിമാര്‍ ജംഗമസ്വത്തിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കിയിട്ടില്ല. ഹര്‍ഷവര്‍ധന്‍, വെങ്കയ്യ നായിഡു, സുഷമ സ്വരാജ് എന്നിവരാകട്ടെ സ്ഥാവരസ്വത്ത് വിവരം നല്‍കിയിട്ടില്ല. റെയില്‍വെ മന്ത്രി ഡി.വി. സദാനന്ദഗൗഡ ഈ മാസം വെളിപ്പെടുത്തിയ കണക്കില്‍ ആസ്തി 20.35 കോടിയാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് 9.99 കോടിയായിരുന്നു ആസ്തി. മന്ത്രി പി. രാധാകൃഷ്ണന് തിരഞ്ഞെടുപ്പിനു മുമ്പ് 4.09 കോടിയായിരുന്നു ആസ്തി. ഇപ്പോഴതി 7.07 കോടിയായി വര്‍ധിച്ചിട്ടുണ്ട്.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആസ്തി 113.02 ല്‍ നിന്ന് 114.03 കോടിയായി വര്‍ധിച്ചിട്ടുണ്ട്. ഹര്‍സിമ്രത് കൗര്‍ ബാദലിന് 108.31 കോടിയും പീയുഷ് ഗോയലിന് 94.66 കോടിയും ആസ്തിയാണുളളത്. ലോക്‌സഭയില്‍ മത്സരിച്ചിട്ടില്ലാത്ത രാജ്യസഭ വഴി മന്ത്രിസഭയിലെത്തിയ പീയൂഷ് ഗോയല്‍ നാലു വര്‍ഷം മുമ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയതിനെക്കാള്‍ 64.31 കോടി രൂപയുടെ വര്‍ധനയുണ്ട്. രവിശങ്കര്‍ പ്രസാദിന്റേത് 4.85 കോടിയും തവാര്‍ ചന്ദ് ഗെഹ്‌ലോട്ടിന്റേത് 323 ശതമാനവും കൂടിയിട്ടുണ്ട്. വെങ്കയ്യ നായിഡുവിന്റേത് നാല് വര്‍ഷത്തിനിടെ 28 ശതമാനവും രവിശങ്കര്‍ പ്രസാദിന്റേത് രണ്ട് വര്‍ഷത്തിനിടെ 27 ശതമാനവും വര്‍ധിച്ചതായാണ് കണക്ക്.

English summary
Several ministers in the union cabinet have shown a dramatic increase in assets in just the last 5 month. Association for Democratic Reforms has attributed to lack of a standardized format for ministers' asset declaration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X