ചൂട് കൂടുന്നു... ഇനി കറന്റുമുണ്ടാകില്ല..? ഊര്‍ജപ്രതിസന്ധിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ഫെബ്രുവരിയില്‍ തന്നെ ഇത്തവണ പലയിടത്തും കനത്ത ചൂട് ആണ് രേഖപ്പെടുത്തിയത്. ഇത് വൈദ്യുതി ആവശ്യകത കൂട്ടുന്നു എന്നതാണ് ഊര്‍ജപ്രതിസന്ധിക്ക് കാരണമാകുന്നത്

ന്യൂദല്‍ഹി: രാജ്യത്ത് താപനില വര്‍ധിക്കുന്നത് ഊര്‍ജ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും എന്ന് സൂചന. ചൂട് കൂടുന്നതിന് അനുസരിച്ച് ഗാര്‍ഹിക - വാണിജ്യ ഇടങ്ങളിലെ വൈദ്യുതി ആവശ്യകത വര്‍ധിക്കും എന്നതിനാല്‍ വൈദ്യുതി വിതരണം പ്രതിസന്ധിയിലായേക്കും എന്നാണ് റിപ്പോര്‍ട്ട്. ജനുവരി മാസത്തില്‍ 211 ജിഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്.
കഴിഞ്ഞ ആഴ്ച രാജ്യത്തെ വിവിധ ഇടങ്ങളിലെ താപനില സാധാരണ താപനിലയേക്കാള്‍ 11 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ആയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ വരുത്തി വെച്ച പ്രതിസന്ധിക്ക് പുറമെ പുതിയ സാഹചര്യം രൂപപ്പെട്ടത് രാജ്യത്തിന്റെ ഊര്‍ജ്ജ ശൃംഖല പുതിയ സമ്മര്‍ദ്ദത്തിന് വിധേയമാകുമെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.
പലയിടത്തും ജലസേചന പമ്പുകളും എയര്‍കണ്ടീഷണറുകളും തകരാറിലായതിനാല്‍ വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കാനാണ് സാധ്യത എന്ന് അധികൃതരുടെ കണക്കുകൂട്ടല്‍. ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിക്കുന്ന പവര്‍ സ്റ്റേഷനുകള്‍ വേനല്‍ക്കാലത്ത് മൂന്ന് മാസത്തേക്ക് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത് ബ്ലാക്ക്ഔട്ടുകള്‍ ഒഴിവാക്കാനും ആഭ്യന്തര കല്‍ക്കരി വിതരണത്തിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനും സഹായിക്കും. വൈദ്യുതി ആവശ്യകത ഏപ്രില്‍ ആകുമ്പോഴേക്ക് പ്രതിമാസം 229 ജിഗാവാട്ടായി ഉയരും എന്നാണ് വൈദ്യുതി മന്ത്രാലയം പറയുന്നത്. ഫെബ്രുവരിയില്‍ തന്നെ താപനില ഉയരുന്നത് അസാധാരണമാണ് എന്നും സ്ഥിതി ആശങ്കാജനകമാണ് എന്നും രാജസ്ഥാന് വൈദ്യുതി മന്ത്രി ഭന്‍വര്‍ സിംഗ് ഭാട്ടി പറഞ്ഞു.
വീടുകളിലേക്കും കൃഷി ആവശ്യത്തിനുമുള്ള വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ വേനല്‍ക്കാലത്തെ അപേക്ഷിച്ച് 20% മുതല്‍ 30% വരെ വൈദ്യുതി ആവശ്യകത ഉയര്‍ന്നേക്കാം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വന്നാല്‍ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം വേണ്ടി വന്നേക്കും.
സൗരോര്‍ജ്ജത്തിന്റെ കേന്ദ്രമാണ് രാജസ്ഥാനെങ്കിലും മറ്റ് പ്രദേശങ്ങളിലെ ഖനികളില്‍ നിന്ന് കല്‍ക്കരി ലഭിക്കാന്‍ കാലതാമസം ഉണ്ടായാല്‍ വേനല്‍ക്കാലത്ത് മതിയായ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ പാടുപെടും എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കല്‍ക്കരിയില്‍ നിന്നാണ് ഇന്ത്യയില്‍ വൈദ്യുതോല്‍പ്പാദനത്തിന്റെ 70% ല്‍ അധികം നടക്കുന്നത്. എന്നാല്‍ നിലവിലെ ഉയര്‍ന്ന താപനില മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലാവസ്ഥയുടെ സൂചന അല്ല എന്ന് കാലാവസ്ഥാ വിഭാഗം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര പറയുന്നു
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications