Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്;24 മണിക്കൂറിനിടെ 43,733 രോഗികൾ, മരണസംഖ്യയും ഉയർന്നു

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 34,703 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ന് മരണസംഖ്യയും ഉയർന്നിട്ടുണ്ട്. 930 മരണങ്ങളാണ് സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്ത് കൊവിഡ് ബാധ മൂലം ജീവഹാനി സംഭവിച്ചവരുടെ എണ്ണം 29,799,534 ആയി.

face-mask-1585996019

ഇന്നലെ 47240 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്താകെ 2,97,99,534 പേർ രോഗമുക്തി നേടി. തുടർച്ചയായ 55ാം ദിവസമാണ് രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത്. 97.18 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 4,59,920 പേരാണ് ചികിത്സയിൽ കഴിയുന്നത്. മൊത്തം കേസുകളുടെ 1.5ശതമാനമാണ് സജീവ കേസുകൾ.

പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു. നിലവിൽ ഇത് 2.39 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.29 ശതമാനവും. തുടർച്ചയായ 16ാം ദിവസമാണ് ഇത് മൂന്ന് ശതമാനത്തിൽ താഴെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതേസമയം രാജ്യത്ത് പരിശോധനയും ഗണ്യമായി വർധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 42.33 കോടി പരിശോധനകളാണ് ആകെ നടത്തിയത്. ഇതുവരെ 36.13 കോടി ഡോസ് കൊവിഡ് വാക്സിനുകൾ വിതരണം ചെയ്തതായും കേന്ദ്രമന്ത്രാലയം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+