• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി ചെങ്കോട്ട; ദില്ലിയിൽ സുരക്ഷ കർശനമാക്കി!! നിയന്ത്രണങ്ങൾ ഇങ്ങനെ

ദില്ലി; സ്വാതന്ത്ര്യത്തിന്റെ 74ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരിക്കും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക. വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ആഘോഷങ്ങൾ പരിമിതപ്പെടുത്താനാണ് ജനങ്ങൾക്കുള്ള നിർദ്ദേശം. സംസ്ഥാന തലത്തിൽ ഔദ്യോഗിക ചടങ്ങുകൾ നടക്കുമെങ്കിലും കർശനമായ മാർഗ നിർദ്ദേശങ്ങൾ ഇതിനായി പുറപ്പെടുവിച്ചിട്ടുണ്ട്.

സാധാരണ 10,000 ത്തിലേറെ അതിഥികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാറുള്ളത്. ഇക്കുറി അത് 250 ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയമാണ് പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടിക തയ്യാറാക്കുക. ക്ഷണിക്കപ്പെട്ട മുഴുവൻ പേരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. വേദിയിലെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്നതിന് കൂടുതൽ മാസ്കുകൾ കരുതിയിട്ടുണ്ട്. അത് പോലെ സാനിറ്റൈസറുകളും ലഭ്യമാക്കും.വേദിയോട് ചേർന്ന് എമർജൻസി കൊവിഡ് സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ,സമൂഹത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആളുകൾ, മാധ്യമങ്ങൾ എന്നിവരുൾപ്പെടെ 4000 ത്തിലധികം ആളുകൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്ത്. എല്ലാ പ്രവേശ കവാടങ്ങളിലും തെർമൽ സ്ക്രീനിങ്ങിനുള്ള സൗകര്യങ്ങൾ ഒരുക്കീട്ടുണ്ട്. ചെങ്കോട്ടയിലും പരിസരങ്ങളിലും സാനിറ്റൈസേഷൻ പ്രവർത്തനങ്ങൾ കൃത്യമായി പാലിച്ച് വരുന്നുണ്ട്.

cmsvideo
  Narendra modi achieved new record

  ഗാർഡ് ഓഫ് ഓണർ നൽകുന്ന അംഗങ്ങളെ സുരക്ഷയുടെ ഭാഗമായി നിർബന്ധിത ക്വാറന്റീൽ പ്രവേശിപ്പിച്ചിരുന്നു. അതിഥികൾക്കിടയിൽ 6 അടി അകലം പാലിക്കും. സുരക്ഷാ നടപടികൾക്കായി എൻസിസി കാഡറ്റുകളേയും ഉപയോഗപ്പെടുത്തും. സാധാരണ 4,000 ത്തിലധികം കാഡറ്റുകൾ പങ്കെടുക്കാറുണ്ട്. ഇത്തവണ അത് 500ൽ താഴെ ആയിരിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ കുട്ടികളെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നില്ല. പകരം സ്കൂളുകൾ പ്രത്യേക ഓൺലൈൻ പരിപാടികൾ ഒരിക്കണം.

  ദേശീയ സുരക്ഷാ ഗാർഡുകൾ ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 45,000 ത്തിലധികം രക്ഷാ സൈനികരെ വിന്യ,ിച്ചിട്ടുണ്ട്. ചടങ്ങുകൾ നിരീക്ഷിക്കുന്നതിന് ചെങ്കോട്ടയിൽ മാത്രം 300 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 6.45 മുതൽ 8.45 വരെ ചെങ്കോട്ടയ്ക്കു സമീപമുള്ള റെയ്‌ൽ പാതയിൽ ട്രെയ്ൻ ഗതാഗതം നിർത്തിവയ്ക്കും.ചെങ്കോട്ടയ്ക്കു സമീപത്തെ റോഡുകളിൽ ഗതാഗതവും നിയന്ത്രിക്കും. അവസാന രണ്ടാഴ്ചയിൽ കൊവിഡ് 19 ലക്ഷണങ്ങൾ കണ്ടവർ ആഘോഷങ്ങൾക്കെത്തരുതെന്ന് ഡൽഹി പൊലീസ് നിർദേശിച്ചിട്ടുണ്ട്.

  ഉച്ചയ്ക്ക് ശേഷം രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ കൊറോണയുടെ മുന്നണി പോരാളികളായിരിക്കും ശ്രദ്ധാകേന്ദ്രം. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ എന്നിവരുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

  ബെംഗളൂരു കലാപത്തിന് വഴിവച്ചത് നാല് രാഷ്ട്രീയക്കാര്‍? മൂന്ന് പേര്‍ മുന്‍ മന്ത്രിമാര്‍? സംഭവിച്ചതെന്ത്

  English summary
  Independance day celebration; secutiry tightened in delhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X