'ഒരു പ്രസംഗത്തേക്കാള്‍ നന്നായി ഈ ചിത്രം വിശദീകരിക്കും'; ആനന്ദ് മഹീന്ദ്ര പങ്കുവച്ച ചിത്രം വൈറല്‍
ദില്ലി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രം നടത്തുന്ന 'ഹര്‍ ഘര്‍ തിരംഗ' കാമ്പെയ്നുമായി ബന്ധപ്പെട്ട് വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു വൃദ്ധ ദമ്പതികള്‍ ദേശീയ പതാക ഉയര്‍ത്തുന്ന ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കിട്ടത്. സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളുമായാണ് പോസ്റ്റ് വൈറലായിരിക്കുന്നത്.
ഗ്ലാമറസ് ഓവര്‍ലോഡഡ്; എസ്തറിന്റെ പൊളി ഫോട്ടോഷൂട്ട്, അടിപൊളി ലുക്കെന്ന് ആരാധകര്‍
ഒരു ഇരുമ്പ് ഡ്രമ്മിന് മുകളില്‍ കയറി നിന്ന് വളരെ കഷ്ടപ്പെട്ടാണ് ദമ്പതികള്‍ പതാക ഉയര്‍ത്തുന്നത്. ഭാര്യ ഡ്രെമ്മിന് മുകളില്‍ കയറിയപ്പോള്‍ വീഴാതിരിക്കാന്‍ ഭര്‍ത്താവ് താഴെ നിന്നും പിടിക്കുന്നുമുണ്ട്. സ്വാതന്ത്ര്യ ദിനത്തില്‍ എന്തിനാണ് ഇത്ര ബഹളം എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍, ഈ രണ്ടു പേരോട് ചോദിച്ചാല്‍ മതി. ഏതൊരു പ്രഭാഷണത്തിനും കഴിയുന്നതിനേക്കാള്‍ നന്നായി അവര്‍ അത് വിശദീകരിക്കും. ജയ് ഹിന്ദ്- ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

പോസ്റ്റ് വൈറലായതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് സെക്ഷനില്‍ പങ്കുവച്ചു. 'ഹര്‍ ഘര്‍ തിരംഗ' കാമ്പെയ്നുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പലരും പങ്കുവെച്ചു. കന്ദ്ര സര്‍ക്കാരിന്റെ 'ഹര്‍ ഘര്‍ തിരംഗ' കാമ്പെയ്നിന് കീഴില്‍ ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ 20 കോടിയിലധികം വീടുകള്‍ക്ക് മുകളിലാണ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത്.
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ടോള്‍ പ്ലാസകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഹര്‍ ഘര്‍ തിരംഗ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ആഗസ്ത് 13 മുതല്‍ 15 വരെയാണ് ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍.
- ദേശീയ പതാകയോട് ആദരവ് നിലനിര്‍ത്തിക്കൊണ്ട് മാത്രമേ പതാക പ്രദര്‍ശിപ്പിക്കാവൂ.
- 2002ലെ ഇന്ത്യന്‍ പതാക നിയമം അനുസരിച്ച് കോട്ടന്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി എന്നിവ കൊണ്ട് നിര്‍മിച്ച പതാകകള്‍ ഉപയോഗിക്കാം.
- ഏത് വലിപ്പത്തിലുള്ള പതാകയും ഉയര്‍ത്താമെങ്കിലും നീളവും വീതിയും തമ്മിലുള്ള അനുപാതം 3ഃ2 ആയിരിക്കണം.
- ദേശീയപതാക നിയമത്തില്‍ 2022 ജൂലൈ 20ന് വരുത്തിയ ഭേദഗതി പ്രകാരം വീടുകളിലും വിദ്യാലയങ്ങളിലും സ്വകാര്യ കെട്ടിടങ്ങളിലും രാപ്പകല്‍ ഭേദമന്യേ പതാക നിലനിര്‍ത്താം.
- സ്വാതന്ത്യദിനത്തില്‍ നടക്കാറുള്ള പതാക ഉയര്‍ത്തല്‍ ചടങ്ങ് പതിവു പോലെ തുടരും.
- കീറിയതോ കേടുവന്നതോ ആയ പതാക ഉയര്‍ത്തരുത്.
- നിലത്തോ വെള്ളത്തിലോ തൊടുന്ന രീതിയില്‍ പതാക സ്ഥാപിക്കരുത്.
- പതാകയില്‍ എഴുത്തുകള്‍ പാടില്ല.
- പതാകയിലെ കുങ്കുമ വര്‍ണം മുകള്‍ ഭാഗത്തു വരുന്ന രീതിയിലായിരിക്കണം പ്രദര്‍ശിപ്പിക്കേണ്ടത്.
- പതാക ദണ്ഡില്‍ കെട്ടി കെട്ടിടത്തിന്റെ ബാല്‍ക്കണിയിലോ ജനല്‍പ്പാളിയിലോ പ്രദര്‍ശിപ്പിക്കുമ്പോള്‍ കുങ്കുമ വര്‍ണം ദണ്ഡിന്റെ അറ്റത്ത് വരുന്ന രീതിയില്‍ ആയിരിക്കണം.
- ദേശീയ പതാകയോട് ചേര്‍ന്നോ അതിനേക്കാള്‍ ഉയരത്തിലോ മറ്റ് പതാകകള്‍ പാടില്ല.
- കൊടിമരത്തില്‍ പതാകയോടൊപ്പമോ അതിനു മുകളിലോ പൂമാലയോ തോരണമോ മറ്റു വസ്തുക്കളോ ചാര്‍ത്തരുത്.
- ദേശീയപതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ ഉണ്ടാകരുത്.












Click it and Unblock the Notifications