ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം 76-ാമതോ 77-ാമതോ? ആശയക്കുഴപ്പം ഇനി വേണ്ട, ഉത്തരമിതാ
എല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് നമ്മള് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രിയാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതരാകുന്നത്. രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യയെ കോളനിയാക്കി ഭരിച്ച സൂര്യനസ്തമിക്കാത്ത സാമാജ്ര്യത്തെ ദീര്‍ഘമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെയാണ് രാജ്യം മുട്ടുകുത്തിക്കുന്നത്. കൊളോണിയല്‍ നിയന്ത്രണത്തില്‍ നിന്ന് സമ്പൂര്‍ണ്ണ പരമാധികാരത്തിലേക്കുള്ള യാത്രയാണ് എല്ലാ വര്‍ഷം ആഗസ്റ്റ് 15 ലും ഓര്‍മിക്കപ്പെടുന്നത്.
രാജ്യമെമ്പാടും അന്നേ ദിവസം ഒരേ മനസോടെ ദേശീയ പതാക വാനിലുയര്‍ത്തുകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ സ്മരിക്കുകയും ചെയ്യും. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന് ഇനി മൂന്ന് ദിവസം കൂടിയേ ബാക്കിയുള്ളൂ. എന്നാല്‍ പലര്‍ക്കും ഇത് 76-ാമത്തെ സ്വാതന്ത്ര്യദിനാഘോഷമാണോ അതോ 77-മാത്തെ സ്വാതന്ത്ര്യദിനാഘോഷമാണോ എന്ന് അറിയില്ല. ഇക്കാര്യത്തില്‍ നിങ്ങളില്‍ പലര്‍ക്കും ഈ ആശയക്കുഴപ്പം കാണും.

1947 ല്‍ ആണ് ബ്രിട്ടീഷ് ഭരണം വിടപറഞ്ഞതെന്നും ഓഗസ്റ്റ് 15 ആണ് ഇന്ത്യയുടെ ഔദ്യോഗിക സ്വാതന്ത്ര്യദിനം എന്നതും തര്‍ക്കമില്ലാത്ത കാര്യമാണല്ലോ. അതിന് ശേഷം 1948 ല്‍ ആണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. അതിനാല്‍ ആ കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 76-ാം വര്‍ഷമാണ്. എന്നാല്‍ 1947 ലെ ആദ്യത്തെ സ്വാതന്ത്ര്യദിനം മുതല്‍ എണ്ണാന്‍ തുടങ്ങിയാല്‍ ഈ വര്‍ഷം 77-ാം ആഘോഷമായി മാറും.
1947 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെയും കന്നി സ്വാതന്ത്ര്യ ദിനത്തിന്റെയും ഉദ്ഘാടന വര്‍ഷമായി ഉയര്‍ന്നു നില്ക്കുന്നു. 2023-ല്‍, രാജ്യം അഭിമാനത്തോടെ 76-ാം സ്വാതന്ത്ര്യദിനമാണ് ആഗസ്റ്റ് 15-ന് ആചരിക്കാന്‍ പോകുന്നത്. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ 'രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം' എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ തീം.
അതിനാല്‍ തന്നെ 76-ാമത്തെ ആയാലും 77-ാമത്തേതായാലും, ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഐക്യത്തിന്റെയും ധീരതയുടേയും രാഷ്ട്രത്തെ മുന്നോട്ട് നയിക്കുന്ന ചൈതന്യത്തിന്റെയും ഊര്‍ജ്ജസ്വലമായ ഓര്‍മ്മപ്പെടുത്തലായി തുടരുന്നു. അതിനാല്‍ ഈ ദിനം സമഭാവനയോടെ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ട് ആഘോഷിക്കാനാണ് ശ്രമിക്കേണ്ടത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications