' രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ ഓര്‍ക്കുന്നു' ; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ ഓര്‍ക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെ ശാക്തീകരണത്തിന് രാജ്യം പ്രാധാന്യം നല്‍കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയുടെ പെണ്‍മക്കള്‍ 'മുന്നോട്ട് പോകാനും' 'എല്ലാ വെല്ലുവിളികളെയും നേരിടാന്‍' കഴിയണമെന്നും താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. 'ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാഗാന്ധിയ്ക്കൊപ്പം കസ്തൂര്‍ബാ ഗാന്ധി നടന്നു. ഇപ്പോള്‍, ഇന്ത്യയുടെ വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകള്‍ പങ്കാളികളാകുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഒരിക്കലും ചിന്തിക്കാത്ത വലിയ ഉത്തരവാദിത്തങ്ങളാണ് അവര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്,' രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യദിനം വരുമ്പോള്‍ തന്റെ കുട്ടിക്കാലം ഓര്‍മ്മവരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
സ്‌കൂള്‍ പഠന കാലത്തെ തന്റെ ഓര്‍മകള്‍ രാഷ്ട്രപതി പങ്കുവെച്ചു. 1957 ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് പുതിയ സൂര്യോദയമായിരുന്നുവന്ന് രാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ എല്ലാവരേയും ഓര്‍ക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തലരേയും ഓര്‍ക്കുകയാണ്.
സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരണം ആണ് രാജ്യത്തിന് ആവശ്യം. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സ്വീകാര്യത വലുതാണ്. അന്താരാഷ്ട്ര വേദികള്‍ക്ക് നമ്മള്‍ അതിഥേയത്വം വഹിക്കുന്നു. ജി 20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കും എന്നും അവര്‍ പറഞ്ഞു.
ഇന്ത്യ ലോകത്തിലെ മൂന്നാമത്ത സാമ്പത്തിക ശക്തിയാകാൻ ഉള്ള യാത്രയിലാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ചാന്ദ്രയാൻ മൂന്ന് ഇന്ത്യ വിക്ഷേപിച്ചത് രാജ്യത്തിന്റെ നേട്ടമായെന്നും പറഞ്ഞ രാഷ്ട്രപതി ദൗത്യം വിജയത്തിലേക്ക് അടുക്കുന്നുവെന്ന സന്തോഷവും പങ്കുവെച്ചു












Click it and Unblock the Notifications