4 പേർക്ക് കീർത്തി ചക്ര, 11 പേർക്ക് ശൗര്യചക്ര; സൈനിക മെഡലുകൾ പ്രഖ്യാപിച്ച് രാഷ്ട്രപതി
ന്യൂഡൽഹി: രാഷ്ട്രപതിയുടെ സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു. കീർത്തി ചക്ര, ശൗര്യചക്ര, ബാർ ടു സേന മെഡൽ, സേന മെഡൽ, മെൻഷൻ-ഇൻ-ഡെസ്പാച്ചസ് വിഭാഗങ്ങളിലായാണ് ബഹുമതി നൽകി ആദരിക്കുന്നത്.
നാല് ജവാന്മാർക്ക് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകി ആദരിക്കും

അഞ്ച് പേർക്ക് മരണാനന്തര ബഹുമതിയാണ്. ആകെ 76 സേനാ മെഡലുകളാണ് 77ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രഖ്യാപിച്ചത്. പാരച്യൂട്ട് റെജിമെന്റിലെ മേജർ എ രഞ്ജിത്ത് കുമാറിന് ബാർ ടു സേന മെഡലും വ്യോമസേനയിലെ സ്ക്വാർഡ്രൺ ലീഡർ ജി എൽ വിനീതിന് വായുസേന മെഡലും ലെഫ്റ്റനന്റ് കേണൽ ജിമ്മി തോമസിന് മെൻഷൻ ഇൻ ഡെസ്പാച്ചും ലഭിക്കും.
വിശിഷ്ട സേവനത്തിന് ഉള്ള രാഷ്ട്രപതിയുടെ അഗ്നി രക്ഷാ സേനാ മെഡലിന് കേരളത്തിൽ നിന്ന് കെടി ചന്ദ്രൻ അർഹനായി. സ്തുത്യർഹ സേവനത്തിന് ഉള്ള മെഡലിന് മൂന്ന് പേർ അർഹത നേടി.
എല്ലാ ഇന്ത്യക്കാർക്കും രാഷ്ട്രപതി സ്വാതന്ത്ര്യദിനം ആശംസിച്ചു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരെ ഓർക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെ ശാക്തീകരണത്തിന് രാജ്യം പ്രാധാന്യം നൽകുന്നുവെന്നും അവർ പറഞ്ഞു. സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നതെന്നും സ്ത്രീ ശാക്തീകരണമാണ് രാജ്യത്തിന് ആവശ്യമെന്നും പറഞ്ഞ രാഷ്ട്രപതി ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സ്വീകാര്യത വലുതാണെന്നും വ്യക്തമാക്കി.
അന്താരാഷ്ട്ര വേദികൾക്ക് നമ്മൾ അതിഥേയത്വം വഹിക്കുന്നുെന്നും ജി 20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി വ്യക്തമാതക്കി. ഇന്ത്യ ലോകത്തിലെ മൂന്നാമത്ത സാമ്പത്തിക ശക്തിയാകാൻ ഉള്ള യാത്രയിലാണെന്നും രാഷ്ട്രപതി പറയുന്നു. ചാന്ദ്രയാൻ മൂന്ന് ഇന്ത്യ വിക്ഷേപിച്ചത് രാജ്യത്തിന്റെ നേട്ടം ആയെന്നും ദൗത്യം വിജയത്തിലേക്ക് അടുക്കുന്നുവെന്ന സന്തോഷവും രാഷ്ട്രപതി പങ്കുവെച്ചു












Click it and Unblock the Notifications