• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഇന്ത്യ; ആത്മനിര്‍ഭര്‍ ഭാരതിന് മുന്‍തൂക്കം;'മെയ്ക്ക് ഫോര്‍ വേള്‍ഡ്'

ദില്ലി: ചൈനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിയന്ത്രണ രേഖമുതല്‍ ആരാണോ രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കണ്ണുയര്‍ത്താന്‍ ശ്രമിച്ചത് അവര്‍ക്കെതിരെ നമ്മുടെ സൈനികരും അതേ രീതിയില്‍ പ്രതികരിച്ചു.' എന്ന് പ്രധാനമന്ത്രി പറഞ്ഞു.

'ഇന്ന് അതിര്‍ത്തി പങ്കിടുന്നവര്‍ മാത്രമല്ല നമ്മുടെ അയല്‍ക്കാര്‍. നമ്മുടെ ഹൃദയവുമായി ബന്ധംപുലര്‍ത്തുന്നവരാണ്. ഇവിടെ ബന്ധങ്ങളില്‍ ഐക്യമുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളിലായി എല്ലാ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ വിപുലീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.'

ആത്മനിര്‍ഭര്‍ ഇന്ത്യ

ആത്മനിര്‍ഭര്‍ ഇന്ത്യ

പ്രധാനമായും ആത്മനിര്‍ഭര്‍ ഇന്ത്യയില്‍ ഊന്നായായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കൊവിഡ്-19 മഹാമാരിയുടെ കാലത്ത് 130 കോടി ഇന്ത്യക്കാര്‍ സ്വയം പരാപ്തരാകാനുള്ള നിശ്ചദാഢ്യത്തിലാണ്. ഇന്ത്യയുടെ മനസില്‍ ആത്മനിര്‍ബര്‍ ഭാരത് മാത്രമാണുള്ളത്. ഈ സ്വപ്‌നം ഒരു പ്രതിജ്ഞയായി മാറി. ഇന്ത്യ ഈ സ്വപ്‌നം സാക്ഷത്കരിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഇന്ത്യന്‍ ജനതയുടെ കഴിവിലും ആത്മവിശ്വാസത്തിലും എനിക്ക് വിശ്വാസമുണ്ട്. ഒരിക്കല്‍ 'എന്തെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചാല്‍ അത് പൂര്‍ത്തിയാക്കുന്നത് വരെ നമുക്ക് വിശ്രമമുണ്ടാകില്ല.' പ്രധാനമന്ത്രി പറഞ്ഞു.

 വെല്ലുവിളകള്‍

വെല്ലുവിളകള്‍

'ആത്മനിര്‍ഭര്‍ ഭാരതിന് ലക്ഷകണക്കിന് വെല്ലുവിളകള്‍ ഉണ്ടാവും. ആഗോള മത്സരശേഷി ഉണ്ടെങ്കില്‍ അതിന്റെ വെല്ലുവിളി വര്‍ധിക്കും. ലക്ഷക്കണക്കിന് വെല്ലുവിളിള്‍ ഉണ്ടെങ്കിലും കോടിക്കണക്കിന് പരിഹാരങ്ങള്‍ നല്‍കാന്‍ രാജ്യത്തിന് ശക്തിയുണ്ട്. രാജ്യത്തെ ജനങ്ങള്‍ പരിഹാരത്തിനുള്ള കരുത്ത് നല്‍കുന്നു.'കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നമ്മള്‍ എന്‍-95 മാസ്‌ക്കുകള്‍, പിപിഇ കിറ്റ്, വെന്റിലേറ്റേറുകള്‍ എന്നിവ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു'

 വിദേശ നിക്ഷേപം വര്‍ധിച്ചു

വിദേശ നിക്ഷേപം വര്‍ധിച്ചു

'സ്വതന്ത്ര ഇന്ത്യയുടെ മാനസികാവസ്ഥ പ്രാദേശികര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതാവണം. നമ്മുടെ സ്വദേശത്തെ ഉല്‍പ്പന്നങ്ങളെ നമ്മള്‍ അഭിനന്ദിക്കണം. നമ്മള്‍ ഇത് ചെയതില്ലെങ്കില്‍ അതിന് വേണ്ട പ്രോത്സാഹനം ലഭിക്കുകയില്ല.' 'ഇന്ന് നിരവധി വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക് തിരിയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം മെയ്ക്ക് ഫോര്‍ വേള്‍ഡ് എന്ന് മന്ത്രവും മുന്നോട്ട് പോകണം'കഴിഞ്ഞ വര്‍ഷം നമ്മുടെ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ 19 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നമ്മള്‍ നമ്മുടെ നയങ്ങള്‍, ജനാധിപത്യം, സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തല്‍ എന്നിവയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയതിനാല്‍ ലോകം ഇന്ത്യയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പദ്ധതികള്‍

പദ്ധതികള്‍

'ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ മുന്‍ഗണന അത്മനിര്‍ഭര്‍ കൃഷിയും ആത്മനിര്‍ഭര്‍ കര്‍ഷഷകനുമാണ്. രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രചര്‍ ഫണ്ട് സൃഷ്ടിച്ചിട്ടുണ്ട്. 2014 ന് മുമ്പ് 5 ഡസന്‍ പഞ്ചായത്തുകള്‍ മാത്രമാണ് ഒപിറ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന 1000 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിക്കും.

സ്ത്രീകള്‍ക്ക് മുന്നേറ്റം

സ്ത്രീകള്‍ക്ക് മുന്നേറ്റം

ആത്മനിര്‍ഭര്‍, ആധുനിക ഇന്ത്യ നിര്‍മ്മിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. അതിനാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കി. ഇത് ആത്മവിശ്വാസം പകരുന്നതാണ്.'സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ അവര്‍ ഇന്ത്യയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. സ്വയം തൊഴിലും തൊഴിലും അവര്‍ക്ക് തുല്യമായി തന്നെ ലഭ്യമാക്കുവാന്‍ രാഷ്ട്രം തീരുമാനിച്ചു. ഇന്ന് സത്രീകള്‍ കല്‍ക്കരി ഖനികളിലാണ് തൊഴിലെടുക്കുന്നത്. യുദ്ധ വിമാനങ്ങള്‍ പറക്കുമ്പോള്‍ നമ്മുടെ പെണ്‍മക്കള്‍ ആകാശം സ്പശിക്കുന്നു.'

വിവാഹ പ്രായം

വിവാഹ പ്രായം

'പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പുനപരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കും.കൊവിഡ് പ്രതിരോധത്തിനായുള്ള മൂന്ന് വാക്‌സിനുകള്‍ ഇന്ത്യയില്‍ പരീക്ഷണഘട്ടത്തിലാണ്. ശാസ്ത്രജ്ഞര്‍ ഒരു ഗ്രീന്‍ സിഗ്നല്‍ നല്‍കിയാലുടന്‍ രാജ്യം അതിന്റെ വലിയ തോതിലുള്ള ഉല്‍പാദനം ആരംഭിക്കും.'

ദ്വീപുകള്‍

ദ്വീപുകള്‍

നമ്മുടെ രാജ്യത്ത് 1300 ലധികം ദ്വീപുകളുണ്ട്. അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും പ്രത്യേകതയും രാജ്യത്തിന്റെ വികസനത്തിലെ അവയുടെ പ്രാധാന്യവും കണക്കിലെടുത്ത് ഈ ദ്വീപുകളില്‍ ചിലതില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുഅടുത്ത ആയിരം ദിവസത്തിനുള്ളില്‍ ലക്ഷ്യദ്വീപിനെ ഒപിറ്റിക്കല്‍ ഫൈബര്‍ കേബിളുമായി ബന്ധിപ്പിക്കും.'

English summary
74 th independence day; From LAC to LoC, our soldiers gave a befitting reply to anyone who dared, says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X