ഭൂമിക്കും മേലെ; ഒരുലക്ഷത്തിലേറെ അടി ഉയരത്തില്‍ പറന്ന് ദേശീയപതാക; വീഡിയോ
ന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചിരിക്കുകയാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായ ഹർ ഘർ തിരംഗ പദ്ധതിയിൽ രാജ്യമെങ്ങും ദേശീയപതാകകൾ ഉയർന്നു. എങ്ങും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആനന്ദമാണ്. ഇപ്പോൾ ഭൂമിയിൽ നിന്ന് ഏകദേശം മുപ്പത് കിലോമീറ്ററോളം ഉയരത്തിൽ പാറിപ്പറന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പതാകയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
രാജ്യത്തെ കുട്ടികൾക്കായി ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് പ്രോത്സാഹനം നൽകുന്ന സ്പേസ് കിഡ്സ് ഇന്ത്യ എന്ന സംഘടനയാണ് ഈ സംഭവത്തിന് പിന്നിൽ. ബലൂണിൽ കെട്ടി ഭൂമിയിൽ നിന്ന് ഏകദേശം 1,06,000 അടി ഉയരത്തിലാണ് ദേശീയ പതാക പറത്തിയിരിക്കുന്നത്. ഇതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇതിനുപുറമെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലും (ISS) ദേശീയപതാക ഉയർത്തിയതിന്റെ ചിത്രം ബഹിരാകാശ സഞ്ചാരി രാജാചാരി ട്വീറ്റ് ചെയ്തു. അമേരിക്കയുടെ പതാകയോടൊപ്പമായിരുന്നു ഇന്ത്യൻ പതാക. ഇതിന്റെ പശ്ചാത്തലത്തിൽ ഭൂമിയുടെ ദൃശ്യങ്ങളും കാണാം.പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചത്.

2047ല്‍ വികസിത ഇന്ത്യ എന്നതാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. അഞ്ച് പ്രതിജ്ഞകളാണ് അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത്. സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ യാഥാര്‍ഥ്യമാകണമെങ്കില്‍ ഈ അഞ്ച് കാര്യങ്ങള്‍ പ്രയോഗവല്‍ക്കരിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

അടുത്ത 25 വര്‍ഷത്തിനകം ഇന്ത്യ വികസിത രാജ്യമാകേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. യുവാക്കള്‍ അവരുടെ 25 വര്‍ഷം രാജ്യത്തിന്റെ വികസനത്തിന് വേണ്ടി സമര്‍പ്പിക്കണം. മാനവകുലത്തിന്റെ വികസനത്തിന് വേണ്ടി നമുക്ക് പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.
കൊളോണിയന്‍ മുന്‍ധാരണകള്‍ ജനങ്ങള്‍ മാറ്റിവെക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. അടിമത്ത മനോഭാവം ഇല്ലാതാക്കണം. മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കരുത്. ചില സമയങ്ങളില്‍ നമ്മുടെ കഴിവിന് ഭാഷ തടസം നേരിട്ടേക്കാം. രാജ്യത്തെ എല്ലാ ഭാഷകളിലും അഭിമാനം കൊള്ളേണ്ടതുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ പൈതൃകത്തില്‍ അഭിമാനമുള്ളവരാകണം ഓരോ ഇന്ത്യക്കാരനുമെന്ന് മോദി പറഞ്ഞു.

നമ്മുടെ പാതകള്‍ യോജിക്കുമ്പോള്‍ മാത്രമേ ഉയരങ്ങളിലേക്ക് പറക്കാന്‍ സാധിക്കൂവെന്നും നമ്മള്‍ ഉയര്‍ന്ന് പറന്നാല്‍ മാത്രമേ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂവെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ഉന്നമനത്തിന് എല്ലാ ഇന്ത്യക്കാരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. ഇന്ത്യയുടെ പുരോഗതിയുടെ മൂലക്കല്ല് സമത്വമാണ്. ഇന്ത്യ ആദ്യം എന്ന മന്ത്രമായിരിക്കണം നമ്മെ നയിക്കേണ്ടത്. ജനങ്ങള്‍ക്കിടയില്‍ സമത്വം നിര്‍ബന്ധമാണ്. സ്ത്രീകളെ ബഹുമാനിക്കുക എന്നത് രാജ്യത്തിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകമാണ്. നമ്മുടെ സ്ത്രീ ശക്തിയെ പിന്തുണയ്ക്കണമെന്നും മോദി ആവശ്യപ്പെട്ടു.
സ്‌പേസ് കിഡ്‌സ് പങ്കുവെച്ച വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications