കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യദിന പരേഡും പ്രധാനമന്ത്രിയുടെ പ്രസംഗവും യുട്യൂബ് ലൈവില്‍: ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷം

Google Oneindia Malayalam News

ദില്ലി: രാജ്യം 73ാമത് സ്വാതന്ത്ര്യ ദിനം ആഷോഘിക്കുമ്പോള്‍ രാജ്യമെങ്ങും ഒരുക്കങ്ങളിലാണ്. റിപ്പബ്ലിക്ക് ദിന പരേഡിനായ് രാജ്പഥും ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണത്തെ പ്രധാന ആകര്‍ഷണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിക്കും എന്നതാണ്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യ ദിനാഘോഷപരിപാടികള്‍ സമ്പൂര്‍ണമായി യൂട്യൂബില്‍ ലഭിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഔദ്യോഗിക പരിപാടികളാണ് ദില്ലിയില്‍ നിന്ന് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

ഇന്ത്യ മാത്രമല്ല, ഓഗസ്ത് 15 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങള്‍ ഇതൊക്കെയാണ്ഇന്ത്യ മാത്രമല്ല, ഓഗസ്ത് 15 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങള്‍ ഇതൊക്കെയാണ്

പ്രസാര്‍ഭാരതിയുടെ ആര്‍ക്കൈവുകള്‍ സംപ്രേഷണം ചെയ്യുന്നതിനായി ഗൂഗിളുമായി ധാരണയിലെത്തിയതിന്റെ ഫലമായാണിത്. ഇത് സംബന്ധിച്ച് പ്രസാര്‍ഭാരതിയുമായി ദീര്‍ഘകാലത്തേക്ക് ധാരണയിലെത്തിയതായി ചൊവ്വാഴ്ചയാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഇതോടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ തത്സമയ പ്രക്ഷേപണം യുട്യൂബിലും ഗൂഗിളിലും ലഭ്യമാകും. സ്വാതന്ത്യ ദിന പരിപാടികള്‍, റിപ്പബ്ലിക് ദിന പരിപാടികള്‍ എന്നിങ്ങനെ സെര്‍ച്ച് ചെയ്യുന്നതോടെ ഇവയുടെ സമ്പൂര്‍ണ രൂപം കാണാനും സാധിക്കും.

india-independence-day1-1

പ്രസാര്‍ഭാരതി കളിഞ്ഞ ദശാബ്ദങ്ങളില്‍ പ്രക്ഷേപണം ചെയ്ത് ആര്‍ക്കൈവില്‍ സൂക്ഷിച്ചിട്ടുള്ള ഉള്ളടക്കങ്ങള്‍ ഡിജിറ്റലാക്കുകയാണ് ഗൂഗിള്‍. ഇതില്‍ ആള്‍ ഇന്ത്യാ റേഡിയോയുടേയും ദൂരദര്‍ശന്റെയും പരിപാടികള്‍ ഉള്‍പ്പെടുന്നുണ്ട്. ഗൂഗിള്‍- പ്രസാര്‍ഭാരതി സഹകരണത്തോടെ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും പ്രധാനമന്ത്രിയുടെ പ്രസംഗവും സ്വാതന്ത്ര്യദിന പരേഡിന്റെയും പൂര്‍ണരൂപം കാണാന്‍ സാധിക്കും. ദൂരദര്‍ശന്റെ യൂട്യൂബ് ചാനലില്‍ ആയിരിക്കും ലൈവ്. യൂട്യൂബ് ലൈവിന്റെ ലിങ്ക് ഗൂഗിള്‍ സെര്‍ച്ചിലും ലഭ്യമായിരിക്കും. മൊബൈല്‍ ഫോണിലും ഡെസ്ക് ടോപ്പ് പതിപ്പിലും ഇത് ലഭിക്കുകയും ചെയ്യും. India Independence Day എന്ന് സെര്‍ച്ച് ചെയ്യാം.

English summary
Independence day: Narendra Modi's speech to be featured on Google Search on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X