കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയത വേണ്ട; ഒരുമിച്ച് മുന്നോട്ട്: നരേന്ദ്രമോദി

Google Oneindia Malayalam News

ദില്ലി: വര്‍ഗീയതയും ഇടുങ്ങിയ ചിന്താഗതിയും കളഞ്ഞ് രാഷ്ട്ര പുനര്‍നിര്‍മാണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സ്വാതന്ത്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. വര്‍ഗീയതയും തമ്മില്‍ തല്ലലും രാജ്യത്തിന് ഒന്നും നല്‍കിയിട്ടില്ല. വികസനമാണ് നമ്മുടെ ലക്ഷ്യം. അതിനായി ഒരുമിക്കണം. പ്രധാനമന്ത്രിയായിട്ടല്ല പ്രധാന സേവകനായിട്ടാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്.

ദാരിദ്രമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നം. ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ നെറുകയില്‍ എത്തണമെങ്കില്‍ മാനവ വിഭവ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കണം. ദരിദ്രരുടെ പുരോഗതി ലക്ഷ്യം വെച്ചുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യേണ്ടത്. ദരിദ്രനായി ജനിച്ച താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പറ്റുമെങ്കില്‍ രാജ്യത്തിന് ലോകത്ത് ഒന്നാമതെത്താനും പറ്റും. ദരിദ്രര്‍ക്കായി ഒരു ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Modi

നെഹ്‌റുവിന് ശേഷം ഏറ്റവും നീണ്ട സ്വാതന്ത്ര്യദിന പ്രസംഗമാണ് നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്ലാനിംഗ് കമ്മീഷന് പകരം സംവിധാനം കണ്ടെത്താന്‍ എന്‍ ഡി എ സര്‍ക്കാരിന് സാധിച്ചു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തവും അധികാരവും നല്‍കുന്നതായിരിക്കും പുതിയ സംവിധാനം. പ്രതിപക്ഷവും സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമ ഭരണം സുഗമമായി മുന്നോട്ടുപോകൂ.

ദരിദ്രര്‍ക്ക് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സിന് പുറമെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, ടൂറിസം വികസനം, സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ടോയ്‌ലെറ്റുകള്‍, പരിസ്ഥിതി സംരക്ഷണം, ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം തുടങ്ങിയവയിലും പ്രധാനമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തി. മെയ്ഡ് ഇന്‍ ഇന്ത്യ എന്ന സന്ദേശം ഉയര്‍ത്താന്‍ നമുക്ക് കഴിയണം. രാജ്യത്ത് നടക്കുന്ന സ്ത്രീപീഡനങ്ങളെയും ബലാത്സംഗങ്ങളെയും മോദി അപലപിച്ചു.

English summary
I am not Pradhan Mantri but Pradhan Sewak: Modi at Red Fort on Independence Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X