Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിന് ട്വിറ്ററില്‍ അരങ്ങേറ്റം

ആഗ്ര: ലോകത്തിനുമുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന മഹാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ട്വിറ്ററില്‍ അറങ്ങേറ്റം നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ആണ് താജ്മഹലിന്റെ ട്വിറ്റര്‍ക്ക് അക്കൗണ്ട് ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യ ട്വീറ്റ് മുഖ്യമന്ത്രിയുടെ കുടുംബ ചിത്രമായിട്ടാണ് പുറത്തുവന്നത്.

മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവ് മകന്‍ അര്‍ജുന്‍ എന്നിവര്‍ താജ്മഹലിന്റെ മുന്നിലെ ബെഞ്ചില്‍ ഇരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. ഉത്തര്‍പ്രദേശ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ചിത്രം പകര്‍ത്തിയത്. മൈതാജ്‌മെമ്മറി എന്ന പേരില്‍ ഹഷ്ടാഗും കൊടുത്തിട്ടുണ്ട്.

tajmahal

താജ്മലിന്റെ ട്വിറ്റര്‍ അരങ്ങേറ്റം ടൂറിസം ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. താജ്മഹല്‍ യാത്രയിലെ അനുഭവങ്ങളെക്കുറിച്ചും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനെക്കുറിച്ചുമെല്ലാം ഇതുവഴി പ്രതികരിക്കാന്‍ സാധിക്കും.

ലോകത്തുതന്നെ ആദ്യമായാണ് ഒരു ചരിത്രസ്മാരകം ട്വിറ്ററില്‍ അരങ്ങേറുന്നത്. പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ലക്‌നൗവില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി ഉദ്‌ഘോടനം നിര്‍വഹിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരത്തിലധികം ഫോളോവേഴ്‌സ് താജ്മഹലിന് ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+