കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി; രാജിവച്ചവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്

Google Oneindia Malayalam News

Recommended Video

cmsvideo
ഹരിയാനയിൽ എന്താകും | Oneindia Malayalam

ദില്ലി: ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പിനാണ് ഹരിയാന സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇനിയൊരു പരാജയം പാടില്ലെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ ഇറക്കം. ഹരിയാനയിലെ ജിന്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് ദേശീയ ശ്രദ്ധ കൈവരിക്കുന്നതെന്ന് അറിയുമോ?

കോണ്‍ഗ്രസിന്റേ ദേശീയ നേതാവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇവിടെ മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ വാക്താവാണ് ഇദ്ദേഹം. മല്‍സരിക്കാന്‍ മടി കാണിച്ച സുര്‍ജേവാലയെ രാഹുല്‍ ഗാന്ധി നിര്‍ബന്ധിക്കുകയായിരുന്നു. ദേശീയ നേതാവിനെ മല്‍സരിപ്പിക്കുന്ന കോണ്‍ഗ്രസിന് മുന്നില്‍ ഇനി വിജയം മാത്രമാണ് ലക്ഷ്യം. ചുക്കാന്‍ പിടിക്കുന്നത് സോണിയാ ഗാന്ധിയുടെ വലംകൈ അഹ്മദ് പട്ടേലാണ്. ഇദ്ദേഹം നടത്തിയ നീക്കം കോണ്‍ഗ്രസിന് വളരെ ആശ്വാസകരമായിരിക്കുന്നുവെന്നാണ് പുതിയ വിവരം....

 കോണ്‍ഗ്രസ് നേരത്തെ തുടങ്ങി

കോണ്‍ഗ്രസ് നേരത്തെ തുടങ്ങി

ഹരിയാനയില്‍ കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നീക്കങ്ങള്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ വിശ്വസ്തന്‍ അഹ്മദ് പട്ടേലാണ് ഹരിയാനയിലെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ പഴയ ശക്തനായ നേതാവ് ജയ പ്രകാശ് സുര്‍ജേവാലയ്ക്ക് വേണ്ടി രംഗത്തുവന്നിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ആരാണ് ജയ പ്രകാശ്

ആരാണ് ജയ പ്രകാശ്

ജനുവരി 28നാണ് ജിന്ത് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്. സുര്‍ജേവാലയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയാണ് ജയ പ്രകാശ്. ഹിസാറില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പഴയ എംപിയാണ് ഇദ്ദേഹം. മാത്രമല്ല കേന്ദ്രമന്ത്രിയുമായിരുന്നു. ഇപ്പോള്‍ സ്വതന്ത്ര എംഎല്‍എയാണ്. അഹ്മദ് പട്ടേല്‍ ജയ പ്രകാശുമായി ചര്‍ച്ച നടത്തി.

കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തും

കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തും

ജയ പ്രകാശ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് വിവരം. ഈ വര്‍ഷം ഒക്ടോബറിലാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്. അതിന് മുമ്പ് ജയ പ്രകാശ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് നേതാക്കള്‍ പറയുന്നു. രണ്ടുദിവസം കഴിഞ്ഞാല്‍ ജയ പ്രകാശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും.

 ജയ പ്രകാശിന്റെ നാട്ടില്‍

ജയ പ്രകാശിന്റെ നാട്ടില്‍

സുര്‍ജേവാലയ്ക്ക് വേണ്ടി ഞാന്‍ പ്രചാരണത്തിന് ഇറങ്ങും. ശനിയാഴ്ച വൈകീട്ട് മണ്ഡലത്തില്‍ എത്തും. തന്റെ ജന്മദേശമാണ് ജിന്ത് എന്നും ജയ പ്രകാശ് പറഞ്ഞു. ഇദ്ദേഹത്തിന് ജിന്തില്‍ ഒട്ടേറെ അനുയായികളുണ്ട്. ജയ പ്രകാശ് പ്രചാരണത്തിന് ഇറങ്ങുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യും.

കോണ്‍ഗ്രസ് വിട്ടുപോയത്

കോണ്‍ഗ്രസ് വിട്ടുപോയത്

2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയ പ്രകാശ് കോണ്‍ഗ്രസ് വിട്ടത്. പിന്നീട് കലായത് മണ്ഡലത്തില്‍ സ്വതന്ത്രനമായി മല്‍സരിച്ചു. മികച്ചവിജയം നേടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ തിരിച്ചുവരവ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്

സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് ജിന്തില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ യോഗം ചേര്‍ന്നത്. സുര്‍ജേവാലയെ മല്‍സരിപ്പിക്കാനാണ് ധാരണയായത്. അദ്ദേഹം ആദ്യം സമ്മതിച്ചില്ല. കെസി വേണുഗോപാല്‍ യോഗ തീരുമാനം ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. അദ്ദേഹം നേരിട്ട് സുര്‍ജേവാലയെ വിളിച്ചു. മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ സുര്‍ജേവാല സമ്മതിച്ചു.

2005ല്‍ സംഭവിച്ചത്

2005ല്‍ സംഭവിച്ചത്

ഹരിയാനയില്‍ കോണ്‍ഗ്രസിന് മല്‍സരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും പ്രമുഖനായ നേതാവാണ് സുര്‍ജേവാല. അദ്ദേഹം മല്‍സരിച്ചാല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാണെന്ന് നേതാക്കള്‍ കരുതുന്നു. 2005ല്‍ ഈ മണ്ഡലത്തില്‍ സുര്‍ജേവാല മല്‍സരിച്ചിരുന്നു. ഐഎന്‍എല്‍ഡി അധ്യക്ഷന്‍ ഓം പ്രകാശ് ചൗത്താലയെ അദ്ദേഹം പരാജയപ്പെടുത്തുകയായിരുന്നു.

ബിജെപിയുടെ വിശ്വാസം

ബിജെപിയുടെ വിശ്വാസം

ജനുവരി 28നാണ് ജിന്ത് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്. ഫലം ഈ മാസം 31ന് പ്രഖ്യാപിക്കും. 2019 നവംബര്‍ രണ്ടിനാണ് ഹരിയാന നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുക. 90 അംഗ നിയമസഭയാണ് ഹരിയാനയിലേത്. നിലവില്‍ ബിജെപിയാണ് ഭരിക്കുന്നത്. അടുത്തിടെ നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയമായിരുന്നു. ഉപതിരഞ്ഞെടുപ്പിലും വിജയിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം.

 ബിജെപി തന്ത്രം ഇങ്ങനെ

ബിജെപി തന്ത്രം ഇങ്ങനെ

ജിന്ത് മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ തരംഗം അവസാനിച്ചിട്ടില്ല. മാത്രമല്ല, സ്ഥാനാര്‍ഥി നിര്‍ണയത്തിലും ബിജെപി ചില കളികള്‍ നടത്തിയിട്ടുണ്ട്. ഐഎന്‍എല്‍ഡി എംഎല്‍എ ഹരി ചന്ദ് മിദ്ധ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹരിചന്ദ് മിദ്ധയുടെ മകന്‍ കൃഷ്ണ മിദ്ധയെ ആണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

 എന്തുവില കൊടുത്തും

എന്തുവില കൊടുത്തും

കൃഷ്ണയെ സ്ഥാനാര്‍ഥിയാക്കിയതിനാല്‍ സഹതാപ വോട്ട് കിട്ടുമെന്ന് ബിജെപി കരുതുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതാവിനെ രംഗത്തിറക്കിയിരക്കുന്നത്. പരാജയപ്പെട്ടാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. എന്തുവില കൊടുത്തും വിജയിക്കണമെന്ന ലക്ഷ്യത്തിലാണ് അഹ്മദ് പട്ടേല്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

പുതിയ സ്ഥാനാര്‍ഥി

പുതിയ സ്ഥാനാര്‍ഥി

അതേസമയം, മുന്‍ ഐഎന്‍എല്‍ഡി നേതാവും എംപിയുമായ ദുശ്യന്ത് ചൗത്താല, തന്റെ സഹോദരന്‍ ദിഗ്‌വിജയ് ചൗത്താലയെ ജിന്തില്‍ മല്‍സരിപ്പിക്കുന്നുണ്ട്. അടുത്തിടെ ഐഎന്‍എല്‍ഡിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ദുശ്യന്ത് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ജനനായക് ജനതാ പാര്‍ട്ടി എന്നാണ് അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. ഐഎന്‍എല്‍ഡി വോട്ട് ഭിന്നിക്കുമെന്ന് ഇതോടെ ഉറപ്പായി.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; വന്‍ പ്രക്ഷോഭം!! ഇനി 20 ദിവസംരാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; വന്‍ പ്രക്ഷോഭം!! ഇനി 20 ദിവസം

English summary
Independent MLA Jai Parkash Extends Support to Surjewala in Haryana's Jind Bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X