'രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഇൻഡി സഖ്യവും സിജെപിയും മത്സരിക്കുന്നു, നിങ്ങളുടെ പദ്ധതി വിജയിക്കില്ല';ബിജെപി

രാഹുൽ ഗാന്ധിക്കും സിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. വിദേശ ശക്തികളുടെ സ്വാധീനത്താൽ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് കോൺഗ്രസും സിജെപിയും ശ്രമിക്കുന്നതെന്ന് നിതിൻ നബിൻ ആരോപിച്ചു. ഗുരുതരമായ സാഹചര്യമാണ് ഡൽഹിയിൽ ഉള്ളത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിൽ ഇവർ പരസ്പരം മത്സരിക്കുകയാണെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി. ദില്ലിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആരാണ് ഇതൊക്കെ ചെയ്യുന്നത്? ഒന്ന് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഇൻഡി സഖ്യം, മറ്റൊന്ന് അരവിന്ദ് കെജ്രിവാൾ നേതൃത്വം നൽകുന്ന സിജെപി, ഈ രണ്ട് അരാജക ഗ്രൂപ്പുകളാണ് ഇതിന് പിന്നിൽ ഈ സംഘങ്ങളെ ജനം തള്ളിക്കളഞ്ഞതാണ്. എന്നിട്ടും ജനവിധി അംഗീകരിക്കാതെ രാജ്യത്തെ അസ്ഥിരതപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നത്. ഇവർക്ക് ഇന്ത്യയുടെ വളർച്ചയെ, വികസനത്തെ, മുന്നേറ്റത്തെ അംഗീകരിക്കാൻ സാധിക്കുന്നില്ല. ഇന്ത്യ സ്വയം പര്യാപ്ത നേടുന്നതും ശാക്തീകരിക്കപ്പെടുന്നതും മുന്നേറുന്നതും സഹിക്കാൻ അവർക്ക് സാധിക്കുന്നില്ല. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളേയും ചെറുത്തുതോൽപ്പിക്കാൻ വിധം ഇന്ത്യൻ ജനാധിപത്യം ശക്തമാണ്',നിതിൻ നബിൻ പറഞ്ഞു.

nitinnabin2-15701791614489 jpg -Properties

'ഈ രാജ്യത്തെ ഭയത്തിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞ 10 വർഷത്തിനിടെ മോദിയുടെ കീഴിൽ ഞങ്ങൾ പ്രവർത്തിക്കുകയാണ്. തീവ്രവാദത്തെ വേരോട് പിഴുതുമാറ്റാൻ ശ്രമിക്കുകയാണ്, നക്സലിസത്തെ തുടച്ചുമാറ്റാൻ ശ്രമിക്കുകയാണ്. രാഹുൽ ഗാന്ധി ജി നിങ്ങളുടെ പദ്ധതികളൊന്നും വിജയിക്കില്ല. രാജ്യത്ത് സംഘർഷം തീർക്കാനുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളേയും സർക്കാർ ശക്തമായി തന്നെ നേരിടും', നിതിൻ നബിൻ പറഞ്ഞു.

അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുകയാണ് ഡൽഹി പോലീസ്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കയേയും സംഘത്തേയും ഡൽഹി വിമാനത്താവളത്തിൽ വെച്ച് വിമാനത്തിന് ഉള്ളിൽ കയറിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി, സിപിഎം നേതാക്കളായ എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം കസ്റ്റഡിയിലെടുത്ത ദീപ്കെയെ എവിടേയ്ക്ക് കൊണ്ടുപോയി എന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ലെന്ന് സിജെപി അറിയിച്ചു. മോദിയും കൂട്ടരും സമരത്തെ ഭയന്നുവെന്നും ഏകാധിപതിയെ പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്നും സിജെപി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma