കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുവര്‍ഷം ഇന്ത്യയുടെ കള്ളപ്പണ നിക്ഷേപം ആറ് ലക്ഷം കോടി!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: 100 വിദേശത്തെ കള്ളപ്പണം തൂത്തുവാരി കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ അതിനെക്കുറിച്ച് മിണ്ടാട്ടം മുട്ടി നില്‍ക്കുകയാണ്. കള്ളപ്പണം ഇങ്ങോട്ട് വന്നില്ലെങ്കിലും പുറത്തേക്ക് പോകുന്നതിന് പക്ഷേ ഒരു കയ്യും കണക്കുമില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2012 ലെ ഒരു വര്‍ഷം മാത്രം ഇന്ത്യയില്‍ നിന്നും പുറത്തേക്കൊഴുകിയത് 6 ലക്ഷം കോടി രൂപയാണ്.

കള്ളപ്പണ നിക്ഷേപത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയും റഷ്യയുമാണ് മുന്നില്‍. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന ഗവേഷണ സ്ഥാപനമാണ് ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെ പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2003 മുതലുള്ള പത്ത് വര്‍ഷങ്ങള്‍ കൊണ്ട് ഏകദേശം 38 ലക്ഷം കോടി രൂപ ഇന്ത്യക്കാര്‍ വിദേശത്ത് നിക്ഷേപിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

black-money

വിവിധ വിദേശ ബാങ്കുകളിലെ കള്ളപ്പണത്തെക്കുറിച്ച് സര്‍ക്കാരും സൂചനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ജനീവയിലെ എച്ച് എസ് ബി സി ബാങ്കില്‍ 5000 ലക്ഷം കോടി രൂപയോളമാണ് ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 79 അക്കൗണ്ട് ഉടമകള്‍ക്കെതിരെ ഇന്‍കം ടാക്‌സ് വകുപ്പ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

വിദേശത്ത് മാത്രമല്ല, രാജ്യത്തിനകത്തും കള്ളപ്പണമുണ്ട്. 15000 കോടി രൂപയോളം വരും ഇന്ത്യയ്ക്കകത്തെ കള്ളപ്പണ നിക്ഷേപം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ സുപ്രീം കോടതി ഇടപെട്ടതിനെത്തുടര്‍ന്ന്, വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച ആളുകളുടെ പട്ടിക പുറത്തുവന്നിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ലോകത്താകമാനം നടന്ന കള്ളപ്പണ നിക്ഷേപത്തിന്റെ പത്ത് ശതമാനം ഇന്ത്യക്കാരുടേതാണ് എന്നാണ് റിപ്പോര്‍ട്ട്.

English summary
India 3rd on black money list after China and Russia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X