ഇസ്രായേല്‍ ആയുധം വേണ്ട; ഇന്ത്യ പിന്മാറി, ഇനി നിര്‍മാണം ഇന്ത്യയില്‍ തന്നെ
ദില്ലി: ഇസ്രായേലില്‍ നിന്ന് ആയുധം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ മാറ്റം. നേരത്തെയുണ്ടാക്കിയ ധാരണയില്‍ നിന്ന് ഇന്ത്യപിന്മാറി. ടാങ്ക് വേധ മിസൈല്‍ വാങ്ങുന്ന കരാറില്‍ നിന്നാണ് ഇന്ത്യ പിന്മാറിയത്. 50 കോടി ഡോളറിന്റെ കരാറായിരുന്നു ഇത്. ഇന്ത്യയുടെ ഡിആര്‍ഡിഒ ബദല്‍ മിസൈല്‍ നിര്‍മിക്കും. രണ്ടു വര്‍ഷത്തിനകം പുതിയ മിസൈല്‍ നിര്‍മിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചതോടെയാണ് ഇസ്രായേല്‍ കരാര്‍ ഇന്ത്യ ഒഴിവാക്കിയത്.

കരാറില്‍ പിന്മാറുന്ന കാര്യം ഇസ്രായേലിനെ അറിയിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേല്‍ കൈമാറാമെന്ന് പറയുന്ന സ്പൈക്ക് മിസൈലിന് സമാനമായ മിസൈല്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചിരുന്നു. വിഇഎം ടെക്നോളജീസ് ലിമിറ്റഡുമായി സഹകരിച്ച കുറഞ്ഞ വിലയ്ക്ക് മിസൈല്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് ഡിആര്‍ഡിഒ അറിയിച്ചത്.
2014 ഒക്ടോബറിലാണ് ഇസ്രായേലില്‍ നിന്ന് 321 സ്പൈക്ക് ലോഞ്ചറുകലും 8356 മിസൈലുകളും വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ഡിആര്‍ഡിഒ താല്‍പ്പര്യം അറിയിച്ചതിനെ തുടര്‍ന്ന് 2017ല്‍ ഇസ്രായേലുമായുള്ള കരാര്‍ റദ്ദാക്കി. എന്നാല്‍ 2018ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ദില്ലിയിലെത്തിയ വേളയിലാണ് കരാര്‍ വീണ്ടും പുതുക്കിയത്. ഇപ്പോള്‍ ഡിആര്‍ഡിഒ വീണ്ടും താല്‍പ്പര്യം അറിയിക്കുകയായിരുന്നു. 2021 ആകുമ്പോഴേക്കും പുതിയ ടാങ്ക് വേധ മിസൈലുകള്‍ നിര്‍മിക്കുമെന്നാണ് ഡിആര്‍ഡിഒ നല്‍കിയിരിക്കുന്ന വാഗ്ദാനം.
അതിനിടെ, ഇന്ത്യ ഇസ്രായേലില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വീര്യം കൂടി 100 സ്പൈസ് ബോംബുകളാണ് വാങ്ങുന്നത്. 300 കോടി രൂപ ചെലവ് വരുന്ന കരാര്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ്. പാകിസ്താനിലെ ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ വ്യോമ സേന ഉപയോഗിച്ച് സ്പൈസ് ബോംബുകളായിരുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications